ആറന്മുള വിമാനത്താവളം: ക്ഷേത്രത്തിന്റെ ഘടനയില്‍ മാറ്റം വരുത്തരുതെന്ന് അഭിഭാഷക കമ്മീഷന്റെ റിപോര്‍ട്ട്

 


കൊച്ചി: ആറന്മുളയില്‍ വിമാനത്താവളം നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട് പഠിക്കാന്‍ നിയോഗിച്ച അഭിഭാഷക കമ്മീഷന്‍ റിപോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. തിങ്കളാഴ്ചയാണ് പഠന റിപോര്‍ട്ട് സംഘം ഹോക്കോടതിക്ക് കൈമാറിയത്. കാളിദാസ ഭട്ടതിരിയുടെ ഉപദേശം ശരിവെച്ചുകൊണ്ടുള്ള റിപോര്‍ട്ടാണ് കൈമാറിയത്.

 ഇതുപ്രകാരം വിമാനത്താവളം പണികഴിപ്പിക്കുന്നതിന്റെ ഭാഗമായി   വിമാനത്താവള പരിധിയില്‍ വരുന്ന ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തിന്റെ ഘടനയിലോ, രൂപത്തിലോ മാറ്റം വരുത്താന്‍ പാടില്ലെന്ന നിഗമനത്തിലാണ് കമ്മീഷന്‍ എത്തിച്ചേര്‍ന്നത്. തച്ചുശാസ്ത്ര വിധിപ്രകാരമാണ് ക്ഷേത്രം പണികഴിപ്പിച്ചത്.  അതില്‍ മാറ്റം വരുത്തുന്നത് ശരിയല്ലെന്ന കാളിദാസ ഭട്ടതിരിയുടെ ഉപദേശം കമ്മീഷന്‍ അപ്പടി ശരിവെക്കുകയായിരുന്നു.

വിമാനത്താവളം നിര്‍മിക്കുമ്പോള്‍ ക്ഷേത്ര കൊടിമരത്തില്‍ ചുവപ്പു ലൈറ്റ് ഘടിപ്പിക്കണമെന്ന നിര്‍ദേശം ഉണ്ടായിരുന്നു. എന്നാല്‍ ക്ഷേത്രത്തിന്റെ കൊടിമരത്തില്‍ വിളക്കോ ചുവന്ന ലൈറ്റോ ഘടിപ്പിക്കുന്നത് താന്ത്രിക ശാസ്ത്രത്തിന് എതിരാണെന്നും  ക്ഷേത്ര ഗോപുരത്തിന് സ്ഥാനമാറ്റം നടത്തിയാല്‍ അത് ക്ഷേത്രത്തിന്റെ പരിപാവനതയെ ദോഷകരമായി ബാധിക്കുമെന്നും റിപോര്‍ട്ടില്‍ പറയുന്നു.

വിമാനത്താവളം വന്നാല്‍ ആറന്മുള ക്ഷേത്രത്തിനും കൊടിമരത്തിനും ഘടനാപരമായ മാറ്റം ഉണ്ടാകുമെന്ന് ദേവസ്വം ഓംബുഡ്‌സ്മാന്‍ ഹൈക്കോടതിയില്‍ നേരത്തെ റിപോര്‍ട്ട് നല്‍കിയിരുന്നു.ഇതേതുടര്‍ന്നാണ് അതേക്കുറിച്ച്  പഠിക്കാന്‍ ഹൈക്കോടതി അഭിഭാഷക കമ്മീഷനെ നിയോഗിച്ചത്.

മാത്രമല്ല വിമാനത്താവളത്തിനുവേണ്ടി ഏറ്റെടുത്ത വയലുകള്‍ മണ്ണിട്ടു നികത്തിയാല്‍ അത് പരിസ്ഥിതി നാശത്തിന് വഴിവെക്കുമെന്നും  ഇത് പമ്പാനദിയില്‍ വെള്ളപ്പൊക്കമുണ്ടാക്കുകയും  വ്യാപകമായ പരിസ്ഥിതി നാശത്തിന് കാരണമാകുകയും ചെയ്യും.

ചുരുക്കി പറഞ്ഞാല്‍ വിമാനത്താവളം വരുന്നത് ആറന്മുളയുടെ ദോഷത്തിനു വഴിതെളിക്കുമെന്നും റിപോര്‍ട്ടില്‍ പറയുന്നു. വിമാനത്താവളത്തിന് നാല് കുന്നുകള്‍ ഇടിച്ചുനിരത്തേണ്ടി വരുമെന്നും വിമാനത്താവള നിര്‍മാണത്തിനായി കെ.ജി.എസ് ഗ്രൂപ്പിന് എട്ട് അനുമതി പത്രങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും അഭിഭാഷക കമ്മീഷന്‍ റിപോര്‍ട്ടില്‍ പറയുന്നു.

ആറന്മുള വിമാനത്താവളം: ക്ഷേത്രത്തിന്റെ ഘടനയില്‍ മാറ്റം വരുത്തരുതെന്ന് അഭിഭാഷക കമ്മീഷന്റെ റിപോര്‍ട്ട്അതേസമയം വിമാനത്താവളവിരുദ്ധ ഏകോപനസമിതിയുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച മുതല്‍ ആറന്മുളയില്‍ അനിശ്ചിതകാല സത്യാഗ്രഹസമരം തുടങ്ങാന്‍ തീരുമാനിച്ചിരിക്കയാണ്. ഓരോ ദിവസവും നൂറുപേര്‍ വീതം സത്യാഗ്രഹമിരിക്കാനാണ് തീരുമാനം.

ആറന്മുള ഐക്കര ജങ്ഷനില്‍ വൈകീട്ട് അഞ്ചുമണിക്ക് നടക്കുന്ന
പൊതുസമ്മേളനത്തില്‍ വിമാനത്താവള വിരുദ്ധ ഏകോപന സമിതി ചെയര്‍പേഴ്‌സണ്‍ സുഗതകുമാരി അധ്യക്ഷത വഹിക്കും.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Also Read:
പൈതൃക സന്ദേശ യാത്രക്ക് ഉപ്പളയില്‍ ഉജ്വലമായ സമാപനം

Keywords:  Aranmula airport:Report revealed, Kochi, Advocate, Report, High Court of Kerala, Submit, Kerala, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia