തൊടുപുഴ: ഇടുക്കി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടുതവണ നേരിയ തോതില്‍ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 2.8ഉം 3.4ഉം തീവ്രത രേഖപ്പെടുത്തി. മൂലമറ്റം,കുളകാവ്, വളകോട്, ചെറുതോണി, പശുപ്പാറ, ഉപ്പുതറ, മുല്ലപ്പെരിയാര്‍, വണ്ടിപ്പെരിയാര്‍, കുമളി,കട്ടപ്പന, പാല, ഈരാറ്റുപേട്ട എന്നിവിടങ്ങളിലാണ് ഭൂചലനങ്ങള്‍ അനുഭവപ്പെട്ടത്. ഭൂചലനത്തില്‍ നാശനഷ്ടമുണ്ടായതായി റിപ്പോര്‍ട്ടില്ല. ജനങ്ങള്‍ ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് വിദഗ്ധര്‍ അറിയിച്ചു.
Keywords: Earthquake, Idukki,Thodupuzha,Kerala
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.