ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതി നല്‍കിയതിന് തടങ്കലില്‍ വെച്ച നാവിക ഉദ്യോഗസ്ഥനെ മോചിപ്പിച്ചു

 


കൊച്ചി: (www.kvartha.com 31.10.2014) ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതി നല്‍കിയതിന് തടങ്കലില്‍ വെച്ച നാവിക ഉദ്യോഗസ്ഥനെ മോചിപ്പിച്ച് കൊച്ചി മെഡിക്കല്‍ കോളജ് ആശുപത്രിയിലാക്കി. ഹൈക്കോടതിയില്‍ ഭാര്യ നല്‍കിയ ഹേബിയസ് കോര്‍പസ് ഹരജി പരിഗണിച്ച് ജസ്റ്റിസ് വി.കെ. മോഹനന്‍, ജസ്റ്റിസ് കെ. ഹരിലാല്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടതിനെ തുടര്‍ന്നാണ് വ്യാഴാഴ്ച വൈകുന്നേരം കൊച്ചിയിലെ നാവിക സേനയുടെ സഞ്ജീവനി ആശുപ്രതിയില്‍ തടങ്കലില്‍ കഴിയുന്ന ഉദ്യോഗസ്ഥനെ കളമശേരിയിലെ മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്.

ഉന്നത ഉദ്യോഗസ്ഥരടക്കം സഹപ്രവര്‍ത്തകര്‍ നടത്തുന്ന ക്രമക്കേട് സംബന്ധിച്ച് പരാതി നല്‍കിയ നാവികസേന ഉദ്യോഗസ്ഥനെ മാനസിക രോഗിയാക്കി ചിത്രീകരിച്ച് ആശുപത്രിയിലാക്കിയ നടപടി ചോദ്യം ചെയ്ത് ഭാര്യ ആരതി സാഹുവാണ് കോടതിയെ സമീപിച്ചത്. തിരുനെല്‍വേലിയില്‍ നാവിക ഉദ്യോഗസ്ഥനായ സുനില്‍കുമാര്‍ സാഹുവിനെ അന്യായമായാണ് മാനസിക രോഗം ആരോപിച്ച് തടങ്കലില്‍ വെച്ചിരിക്കുന്നതെന്നായിരുന്നു ആരോപണം. 

ഉദ്യോഗസ്ഥരുമായി ബന്ധപെട്ട ക്രമക്കേട് ചീഫ് വിജിലന്‍സ് ഓഫിസറെ അറിയിച്ചതിനെ തുടര്‍ന്ന് തിരുനല്‍വേലിയിലേക്ക് സ്ഥലം മാറ്റം നല്‍കിയ ഉദ്യോഗസ്ഥനെ 2014 ഓക്‌ടോബര്‍ 20 ന് ചീഫ് ഓഫ് സ്റ്റാഫ് വിളിച്ചു വരുത്തി. പിന്നീട് മെഡിക്കല്‍ ഓഫീസറെ കൊണ്ട് പരിശോധിപ്പിച്ച് മാനസിക രോഗിയാണെന്ന് ചിത്രീകരിച്ച് ആശുപത്രിയിലാക്കി. പിന്നീട് ഇയാള്‍ക്കെതിരെയുള്ള കുറ്റപത്രം നല്‍കി നേവിയില്‍ തടങ്കലിലാക്കുകയും കൊച്ചിയിലെ നാവിക സേനയുടെ സഞ്ജീവനി ആശുപ്രതിയിലേക്ക് മാറ്റുകയായിരുന്നു.  

വ്യാഴാഴ്ച കേസ് പരിഗണിച്ച ഡിവിഷന്‍ബെഞ്ച് ഉദ്യോഗസ്ഥനെ ഹാജരാക്കാന്‍ ഉത്തരവിട്ടു. തുടര്‍ന്ന് ഉച്ചക്ക് ശേഷം ഹാജരാക്കിയപ്പോള്‍ എറണാകുളം ജനറല്‍ ആശുപത്രിയിലെ സൈക്യട്രിസ്റ്റിനെ വിളിച്ചു വരുത്തി പരിശോധിപ്പിച്ചു. പ്രഥമദൃഷ്ട്യാ രോഗമില്ലെന്ന് കണ്ടെത്തി കോടതിക്ക് റിപ്പോര്‍ട്ട് നല്‍കി. കോടതിയും ഉദ്യോഗസ്ഥനോട് വിവരങ്ങള്‍ ആരാഞ്ഞു. തുടര്‍ന്നാണ് കൂടുതല്‍ വിദഗ്ദ്ധ ചികില്‍സ ഉറപ്പാക്കാനും നിരീക്ഷണത്തിനുമായി മെഡിക്കല്‍ കോളജിലേക്ക് മാറ്റാന്‍ കോടതി നിര്‍ദേശിച്ചത്. 
 ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതി നല്‍കിയതിന് തടങ്കലില്‍ വെച്ച നാവിക ഉദ്യോഗസ്ഥനെ മോചിപ്പിച്ചു
Representational image

അഞ്ച് ദിവസത്തിന് ശേഷം ഇടക്കാല റിപ്പോര്‍ട്ട് നല്‍കാന്‍ ആശുപത്രി അധികൃതര്‍ക്കും ഡോക്ടര്‍ക്കും കോടതി നിര്‍ദേശം നല്‍കി.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords : Navy Officer Released, Kochi, Kerala, Arrest, Complaint, Police, Officer, Navy, Court, Medical College, 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia