ഒമ്പ­തു വ­യ­സു­കാ­രി­യെ പീ­ഢി­പ്പി­ച്ച അ­യല്‍­വാ­സി അ­റ­സ്റ്റില്‍

 


ഒമ്പ­തു വ­യ­സു­കാ­രി­യെ പീ­ഢി­പ്പി­ച്ച അ­യല്‍­വാ­സി അ­റ­സ്റ്റില്‍
Durairaj
ഇടുക്കി: ഒന്‍­പ­തു വ­യ­സു­കാ­രി­യെ പീ­ഡി­പ്പി­ച്ച കേ­സില്‍ അ­യല്‍­വാ­സി­യാ­യ യു­വാ­വി­നെ പോലീസ് അറസ്റ്റ് ചെ­യ്­തു. വ­ണ്ടി­പ്പെ­രി­യാര്‍ പ­ഞ്ചാ­യ­ത്തി­ലെ വ­ള്ള­ക്ക­ട­വ് മൗ­ണ്ട് എ­സ്‌­റ്റേ­റ്റില്‍ താ­മ­സ­ക്കാ­ര­നാ­യ ദു­രൈ­രാ­ജി(28)നെ­യാ­ണ് വ­ണ്ടി­പ്പെ­രിാ­യര്‍ പോ­ലീ­സ് അറസ്റ്റ് ചെയ്ത­ത്.

വ­ണ്ട­പ്പെ­രി­യാ­റി­ലെ പോ­ബ്‌­സണ്‍ ഗ്രൂ­പ്പി­ന്റെ എ­സ്‌­റ്റേ­റ്റി­ലെ തൊ­ഴി­ലാ­ളി­ക­ളും ആ­സാം സ്വ­ദേ­ശി­ക­ളു­ടെ മ­ക­ളു­മാ­യ ഒന്‍­പ­തു­കാ­രി­യെ­യാ­ണ് ഇ­യാള്‍ ക­ഴി­ഞ്ഞ ദി­വ­സം പീ­ഡി­പ്പി­ക്കാന്‍ ശ്ര­മി­ച്ച­ത്. പെണ്‍­കു­ട്ടി­യു­ടെ മാ­താ­പി­താ­ക്കള്‍ ജോ­ലി­ക്ക് പോ­യ സ­മ­യ­ത്താ­യി­രു­ന്നു സം­ഭ­വം. വൈ­കി­ട്ട് നാ­ല­ര­യോ­ടെ മിഠാ­യി വാ­ങ്ങി നല്‍­കി­യ ശേ­ഷം ഇ­യാ­ളു­ടെ വീ­ട്ടി­നു­ള്ളില്‍ വി­ളി­ച്ചു ക­യ­റ്റി പീ­ഡി­പ്പി­ക്കാന്‍ ശ്ര­മി­ച്ച­ു. ര­ക്ഷ­പെ­ട്ട പെണ്‍­കു­ട്ടി­ മാ­താ­പി­താ­ക്ക­ള്‍ എ­ത്തി­യ­പ്പോള്‍ കാ­ര്യം­ധ­രി­പ്പി­ച്ചു. തു­ട­ര്‍­ന്ന് ഇ­വര്‍ നല്‍­കി­യ പ­രാ­തി­യെ തു­ടര്‍­ന്നാ­ണ് ദു­രൈ­രാ­ജി­നെ പോ­ലീ­സ് അ­റ­സ്­റ്റു ചെ­യ്­ത­ത്.

പോ­ലീ­സ് കു­ട്ടി­യെ വൈ­ദ്യ­പ­രി­ശോ­ധ­ന­യ്­ക്ക് വി­ധേ­യ­യാ­ക്കി. മൊ­ഴി­രേ­ഖ­പ്പെ­ടു­ത്താന്‍ ചൈല്‍­ഡ് വെല്‍­ഫ­യര്‍ ക­മ്മി­റ്റി മു­മ്പാ­കെ ഹാ­ജ­രാ­ക്കി. പ്രതിയെ പീരു­മേട് കോടതി റിമാണ്ട് ചെയ്­തു.

Keywords: Kerala, Idukki, Molestation, Rape, Child, Neighbour, Police, Child welfare, Durairaj, Malayalam News, Kerala Vartha.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia