കാമുകന് ബൈക്ക് വാങ്ങാന്‍ മോഷണം; പത്താം ക്ലാസുകാരിയ്ക്കെതിരെ കേസ്
Dec 9, 2012, 10:44 IST
ചെങ്ങന്നൂര്‍: കാമുകന് ബൈക്ക് വാങ്ങാന്‍ മോഷണം നടത്തിയ കേസില്‍ പത്താംക്ലാസുകാരി ഒന്നാം പ്രതി. കാമുകന് അറസ്റ്റില്‍. പാണ്ടനാട് പടിഞ്ഞാറ് സുമേഷിന്റെ ഭാര്യ ശ്രീജയുടെ മൂന്ന് പവന്റെ മാല മോഷണം പോയ കേസില്‍ മാന്നാര്‍ കുരട്ടിശേരി സത്യാലയത്തില്‍ രാഹുല്‍ (സത്യനേശന്19) ആണ് പോലീസ് പിടിയിലായത്.
കേസില്‍ രണ്ടാം പ്രതിയാണ് രാഹുല്‍. കഴിഞ്ഞ ആഗസ്റ്റ് 18 ന് രാത്രി കുളിക്കാനായി ശ്രീജ മാല ഊരി ബാഗില്‍ വെച്ചിരുന്നു. തുടര്‍ന്ന് മാല കാണാതാവുകയായിരുന്നു. പൊലീസിനു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ എസ്.ഐ. എസ്. മഞ്ജു ലാലിന് ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്ന് രാഹുലിനെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് യഥാര്‍ത്ഥ സംഭവം പുറത്തുവന്നത്. ശ്രീജയുടെ ബന്ധുവിനൊടൊപ്പം പതിവായി വീട്ടില്‍ വരാറുണ്ടായിരുന്ന പത്താം ക്ലാസുകാരിയാണ് മാല മോഷ്ടിച്ച് രാഹുലിന് നല്‍കിയതെന്നും ഇരുവരും പ്രണയത്തിലായിരുന്നെന്നും പോലീസ് കണ്ടെത്തി.
എടത്വയിലുള്ള സുഹൃത്ത് മുഖേന അവിടുത്തെ സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ മാല പണയം വെച്ച് രാഹുല്‍ 60,000 രൂപ വാങ്ങിയതായും കണ്ടെത്തി. ഈ പണം ഉപയോഗിച്ച് ബൈക്ക് വാങ്ങുകയും ചെയ്തു. വയറിങ് ജോലിക്കാരനാണ് രാഹുല്‍.
കായംകുളം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് മുമ്പാകെ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു. പെണ്‍കുട്ടിയെ പോലീസ് അന്വേഷിച്ചുവരുന്നു.
Keywords: Arrest, Bike, Chengannur, Robbery, SSLC, Student, Wife, Chain, Police, Case, Arrest, Love, Court, Kerala, Malayalam news

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.