കുട്ടികളിലെ ആത്മഹത്യാ പ്രവണത: ടെലിഫോണ്‍ ബോധവത്കരണവുമായി ഐ ആര്‍ പി സി

 


കണ്ണൂര്‍: (www.kvartha.com 25.11.2019) കൗമാരക്കാരുടെ ഇടയില്‍ ആത്മഹത്യാ പ്രവണതയടക്കമുളള തെറ്റായ നടപടികള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഇവരെ ശരിയായ ദിശയിലേക്ക് നയിക്കുന്നതിനായി ഐ ആര്‍ പി സി കൗമാര സുരക്ഷാ കാമ്പയിന്‍ ആരംഭിക്കുമെന്ന് ഉപദേശക സമിതി ചെയര്‍മാന്‍ പി ജയരാജന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ആദ്യഘട്ടത്തില്‍ പിടിഎ പ്രസിഡന്റുമാര്‍, സ്‌കൂള്‍ കൗണ്‍സിലര്‍മാര്‍, ഈ രംഗത്ത് ഇടപെടുന്ന വിദഗ്ധര്‍ എന്നിവര്‍ക്കുള്ള ശില്‍പശാല 29ന് 10 മണിക്ക് കണ്ണൂര്‍ പോലീസ് സൊസൈറ്റി ഓഡിറ്റോറിയത്തില്‍ നടക്കും.

കൊട്ടിയൂര്‍, ഇരിട്ടി, പെരിങ്ങോം എന്നിവിടങ്ങളില്‍ പ്രയാസം അനുഭവിക്കുന്ന ആദിവാസി കുടുംബങ്ങള്‍ക്ക് എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ് സഹായത്തോടെ 100 കിടക്കയും 100 ബെഡ്ഷീറ്റും വിതരണം ചെയ്യും. മണ്ഡലകാലത്ത് ഈ വര്‍ഷം മുഴപ്പിലങ്ങാട് ശ്രീ കുറുമ്പ ഭഗവതി ക്ഷേത്രത്തിനു സമീപം ഇടത്താവളം ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.

കെ വി മുഹമ്മദ് അഷ്റഫ്, പി എം സാജിദ്, എം സഹദേവന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
കുട്ടികളിലെ ആത്മഹത്യാ പ്രവണത: ടെലിഫോണ്‍ ബോധവത്കരണവുമായി ഐ ആര്‍ പി സി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords:  Kerala, News, Kannur, P Jayarajan, Press meet, school, Police, SBI, PTA Presidents, School councillors, Telephone awareness conducted
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia