കേരളത്തിലെ സബ്‌സിഡി സിലിണ്ടറുകളുടെ എണ്ണം പന്ത്രണ്ടാക്കില്ല: മുഖ്യമന്ത്രി

 


കേരളത്തിലെ സബ്‌സിഡി സിലിണ്ടറുകളുടെ എണ്ണം പന്ത്രണ്ടാക്കില്ല: മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് സബ്‌സിഡിയോട് കൂടിയ പാചകവാതക സിലിണ്ടറുകളുടെ എണ്ണം 12 ആക്കി ഉയര്‍ത്തില്ലെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി . സംസ്ഥാനത്തു പത്തു സിലിണ്ടറുകളില്‍ കൂടുതല്‍ ഒരു വര്‍ഷം ഉപയോഗിക്കുന്നത് അഞ്ചു ശതമാനം പേര്‍ മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി. 10 സിലിണ്ടറുകള്‍ ഉപയോഗിക്കുന്നത് 12% വും ആണ്. 70 ലക്ഷം പാചകവാതക കണക്ഷന്‍ ആണ് ഇവിടെയുള്ളത് . അതില്‍ 64% പേരും ആറു സിലിണ്ടറുകളോ അതില്‍ താഴെയോ ഉപയോഗിക്കുന്നവരാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

സബ്‌സിഡിയുള്ള സിലിണ്ടറുടെ എണ്ണം കേന്ദ്രസര്‍ക്കാര്‍ ആറാക്കിയ സാഹചര്യത്തിലാണ് കേരളം അത് ഒന്‍പതാക്കാന്‍ തീരുമാനിച്ചത്. ഈ തീരുമാനം മന്ത്രിസഭയുടെ കൂടിയാലോചനയ്ക്കുശേഷമാണ് എടുത്തിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. നിയമസഭയില്‍ ചോദ്യോത്തരവേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബാങ്ക് വഴി റേഷന്‍ സബ്‌സിഡി നല്‍കുന്ന കാര്യത്തില്‍ അവ്യക്തതയില്ല. റേഷന്‍ സബ്‌സിഡി ബാങ്ക് വഴിയാക്കുന്നത് സംബന്ധിച്ചുള്ള കാര്യങ്ങള്‍ പ്രതിപക്ഷവുമായി ആലോചിച്ചതിനുശേഷം മാത്രമേ എടുക്കുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.

Keywords: Subsidy, Cylinder,Connection,Decision, Opposit party,State, Chief Minister, Thiruvananthapuram, Umman Chandi, Ministers, Bank, Kerala
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia