കോട്ടയം: (www.kvartha.com 01.11.2014) അടഞ്ഞു കിടക്കുന്ന ബാറുകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അഞ്ച് കോടി രൂപ ആവശ്യപ്പെട്ടതായുള്ള വാര്‍ത്ത ശരിയല്ലെന്ന് ധനകാര്യ മന്ത്രി കെ എം മാണി. ആരോപണത്തിനു പിന്നില്‍ ഗൂഢാലോചനയാണെന്നും മാണി കൂട്ടിച്ചേര്‍ത്തു. ഒരു രൂപ പോലും താന്‍ ആരോടും ഇതുവരെ കോഴ വാങ്ങിയിട്ടില്ല.
അതേസമയം ഗൂഢാലോചനയ്ക്ക് പിന്നില്‍ മുഖ്യമന്ത്രിയാണെന്ന പി സി ജോര്‍ജിന്റെ പ്രസ്താവന ശരിയല്ലെന്നും മാണി പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ഹോട്ടല്‍ അസോസിയേഷന്‍ പ്രതിനിധി ബിജു രമേശ് ഒരു സ്വകാര്യ ചാനലിന്റെ കൗണ്ടര്‍ പോയിന്റ് ചര്‍ച്ചയില്‍ വിവാദ വെളിപ്പെടുത്തല്‍ നടത്തിയത്.
ആരോപണങ്ങള്‍ ദുരുദ്ദേശപരവും കെട്ടിച്ചമച്ചതുമാണ്. സംസ്ഥാനത്ത് നടപ്പാക്കിയ മദ്യ നയം തുടക്കം മുതല്‍ തന്നെ ഒട്ടേറെ എതിര്‍പ്പുകള്‍ക്ക് കാരണമായി. മദ്യനിരോധനം പടിപടിയായി നടപ്പാക്കണമെന്നാണ് പാര്‍ട്ടിയുടെ നിലപാട്. ലൈസന്‍സ് കാലാവധി തീര്‍ന്ന ബാറുകളുടെ ലൈസന്‍സ് പുതുക്കി നല്‍കേണ്ടതില്ലെന്ന മന്ത്രിസഭാ തീരുമാനത്തിന് പിന്നില്‍ താനാണെന്ന ധാരണയില്‍ തന്നെ അപമാനിക്കാന്‍ വേണ്ടിയാണ് ഇത്തരം ആരോപണങ്ങള്‍ ഉയര്‍ത്തിയിരിക്കുന്നത്. ഇത് ബോധപൂര്‍വ്വം കെട്ടിച്ചമച്ച ആരോപണമാണെന്നും മാണി വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.
ബാര്‍ ഹോട്ടല്‍ തുറക്കാന്‍ ആദ്യം താന്‍ ഒരു കോടി രൂപ നല്‍കിയെന്നും ഇത് മാണിയുടെ പാലായിലെ വീട്ടില്‍ വെച്ചാണ് ബാര്‍ അസോസിയേഷന്‍ കൈമാറിയതെന്നും ബിജു രമേശ് പറഞ്ഞിരുന്നു. പണം ആവശ്യപ്പെട്ട കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ ചില്ലിക്കാശ് പോലും നല്‍കരുതെന്ന് പറഞ്ഞുവെന്നും ബിജു വെളിപ്പെടുത്തിരുന്നു. കേസ് സിബിഐ അന്വേഷിക്കുകയാണെങ്കില്‍ തെളിവ് കൈമാറുമെന്നും അദ്ദേഹം പറഞ്ഞിരുന്നു .
സത്യാവസ്ഥ പുറത്തുകൊണ്ടുവരാന്‍ തന്നെ നുണ പരിശോധനയ്ക്ക് വിധേയനാക്കാമെന്നും അദ്ദേഹം പിന്നീട് മാധ്യമ പ്രവര്‍ത്തകരുമായി സംസാരിച്ചപ്പോള്‍ വ്യക്തമാക്കി. കൊച്ചിയിലെ അരൂര്‍ റസിഡന്‍സി ഉടമ മനോഹരനും മാണിക്ക് ഒരുകോടി രൂപ നല്‍കിയ കാര്യം സ്ഥിരീകരിച്ചു.
ആദ്യം 15 ലക്ഷം രൂപയും പിന്നീട് 85 ലക്ഷം രൂപയുമാണ് കൈമാറിയത്. പിന്നീട് അനുകൂല നിലപാട് ഉണ്ടാകാത്തതിനാല്‍ ബാക്കി നാല് കോടി കൈമാറിയില്ല. അതേസമയം ബാര്‍ അസോസിയേഷന്‍ സംസ്ഥാന പ്രസിഡണ്ട് പണം നല്‍കിയ കാര്യം നിഷേധിച്ചു. ഇങ്ങനെ ഒരു ഇടപാട് നടന്നിട്ടില്ലെന്നാണ് നേതാവ് പറയുന്നത്.
സുപ്രീം കോടതിയിലും ഹൈക്കോടതിയിലും കേസ് നടത്തിപ്പിന് വേണ്ടി പണം പിരിച്ചിട്ടുണ്ടെന്നും അല്ലാതെ ആര്‍ക്കെങ്കിലും നല്‍കാന്‍ പണം പിരിച്ചിട്ടില്ലെന്നുമാണ് മറ്റൊരു ബാര്‍ അസോസിയേഷന്‍ ഭാരവാഹി വെളിപ്പെടുത്തിയത്.
Also Read:
ഇതാ 4 കാലുകളുള്ള കോഴിക്കുഞ്ഞ്
Keywords: K.M.Mani, P.C George, Allegation, Chief Minister, Oommen Chandy, Cabinet, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.