തിരുവഞ്ചൂരിന്റെ രാജിക്ക് വേണ്ടി ഐ ഗ്രൂപ്പ് നേതാക്കള്‍ രംഗത്ത്

 


കണ്ണൂര്‍: ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ ജയിലില്‍ ഫെയ്‌സ്ബുക്കും മൊബൈല്‍ഫോണും ഉപയോഗിച്ച സംഭവം വിവാദമായതിനെ തുടര്‍ന്ന് ആഭ്യന്തരമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസില്‍ മുറവിളി. ഐ ഗ്രൂപ്പ് നേതാക്കളാണ് ഒരിടവേളയ്ക്കു ശേഷം തിരുവഞ്ചൂരിനെതിരെ കടുത്ത വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്.

തിരുവഞ്ചൂര്‍ അല്‍പത്തരം കാണിക്കുന്നുവെന്നും മന്ത്രിസ്ഥാനം കുടുംബ സ്വത്തല്ലെന്നും ആരോപിച്ച് കെ.സുധാകരന്‍ എം.പി ആണ് ആദ്യം രംഗത്തെത്തിയത്. മാത്രമല്ല തിരുവഞ്ചൂരിന് സിപിഎം നേതാക്കളുമായി രഹസ്യ ധാരണയുണ്ടെന്നും കെ.സുധാകരന്‍ എം.പി ആരോപിച്ചു.

അതേസമയം തിരുവഞ്ചൂര്‍ മന്ത്രിസ്ഥാനത്തു നിന്നും മാറണമെന്നും ഈ പോക്ക് പോയാല്‍ യു.ഡി.എഫിന്റെ നില അപകടത്തിലാണെന്നാണ്  കെ.മുരളീധരന്‍ എം.എല്‍.എ മുന്നറിയിപ്പു നല്‍കിയത്. അതേസമയം തിരുവഞ്ചൂരിനെ ആഭ്യന്തരമന്ത്രി സ്ഥാനത്തു നിന്നും മാറ്റണമെന്നാവശ്യപ്പെട്ട് കണ്ണൂര്‍ ഡി.സി.സിയും കെ.എസ്.യുവും ഹൈക്കമാന്റിന് കത്തയച്ചു.

തിരുവഞ്ചൂരിന്റെ രാജിക്ക് വേണ്ടി ഐ ഗ്രൂപ്പ് നേതാക്കള്‍ രംഗത്ത്ആഭ്യന്തരമന്ത്രി സി.പി.എമ്മിന് അനുകൂലമായ നിലപാടാണ് പലപ്പോഴും സ്വീകരിക്കുന്നതെന്നും നേതാക്കള്‍ ആരോപിച്ചു.

കണ്ണൂരില്‍ മുഖ്യമന്ത്രിയെ ആക്രമിച്ച സംഭവം നടന്ന ദിവസം തിരുവഞ്ചൂര്‍ പോലീസ് അകമ്പടിയില്ലാതെ ഇ.പി.ജയരാജന്റെ വസതിയില്‍ എത്തിയിരുന്നു. ആഭ്യന്തരമന്ത്രിക്ക് കോണ്‍ഗ്രസിലുള്ളതിനേക്കാള്‍ ബന്ധം സി.പി.എം നേതാക്കളോടാണെന്നും നേതാക്കള്‍ ആരോപിച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Also Read: 
കേരളത്തിലെ പ്രമുഖ കരാറുകാരന്‍ പാദൂര്‍ കുഞ്ഞിമാഹിന്‍ ഹാജി നിര്യാതനായി

Keywords: Kannur, Thiruvanchoor Radhakrishnan, K.Muraleedaran, K.Sudhakaran, Accused, Resignation, Criticism, Kerala, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia