തിരുവനന്തപുരത്ത് എല്‍ ഡി എഫും ബി ജെ പിയും തമ്മില്‍ ധാരണയുണ്ടായിരുന്നു: കെ മുരളീധരന്‍

 


തിരുവനന്തപുരം: (www.kvartha.com 17.04.2014)    ഏപ്രില്‍ 10 ന്  തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപിയും എല്‍ഡിഎഫും തമ്മില്‍ ഒത്തുകളി നടത്തിയതായി കെ. മുരളീധരന്‍.  ഇതേതുടര്‍ന്ന് തലസ്ഥാനത്ത് ഇരു പാര്‍ട്ടികളും തമ്മില്‍ വോട്ട് കച്ചവടം നടത്തിയെന്നും  എംഎല്‍എ ആരോപിച്ചു.

പരസ്പര സഹകരണത്തോടെ പ്രവര്‍ത്തിച്ചതിനെ തുടര്‍ന്ന്   തിരുവനന്തപുരത്തുള്ള സി  പി എം വോട്ടുകള്‍ ബിജെപിക്ക് വിട്ടുകൊടുക്കുകയും  ഇതിനു പ്രത്യുപകാരമായി  വിജയ സാധ്യതയില്ലാത്ത മറ്റ് മണ്ഡലങ്ങളില്‍ ബിജെപിയുടെ വോട്ട്  സി പി എമ്മിന് നല്‍കിയെന്നും മുരളീധരന്‍ ആരോപിച്ചു.

തിരുവനന്തപുരത്ത് എല്‍ ഡി എഫും ബി ജെ പിയും തമ്മില്‍  ധാരണയുണ്ടായിരുന്നു: കെ മുരളീധരന്‍ഇതിന്റെ പ്രയോജനം ലഭിച്ചത് കൊല്ലം മണ്ഡലത്തില്‍ നിന്നും മത്സരിച്ച എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എംഎ ബേബിക്കാണെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

എല്‍ ഡി എഫും ബി ജെ പിയും കോണ്‍ഗ്രസിനെ പരാജയപ്പെടുത്താന്‍ എന്തൊക്കെ ചെയ്താലും തിരുവനന്തപുരത്തെ യു ഡി എഫ് സ്ഥാനാര്‍ത്ഥിക്കായിരിക്കും  ഭൂരിപക്ഷമെന്ന് മുരളീധരന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

അതേസമയം മുരളീധരന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്നും ആരോപണങ്ങള്‍
ആര്‍ക്കും ഉന്നയിക്കാവുന്നതാണെന്നും  സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. മാത്രമല്ല തിരുവനന്തപുരത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ബെന്നറ്റ് ഏബ്രഹാം വന്‍ ഭൂരിപക്ഷത്തോടെ വജയിക്കുമെന്നും പന്ന്യന്‍ വ്യക്തമാക്കി.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
പെസഹ വ്യാഴം: ദേവാലയങ്ങളില്‍ കാല്‍കഴുകല്‍ ശുശ്രൂഷ
Keywords:  K.Muraleedaran, MLA, BJP, LDF, Congress, Thiruvananthapuram, Lok Sabha, Election, Allegation, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia