ദേശീയപാത കര്‍മസമിതി പ്രക്ഷോഭത്തിനിടെ പ്രവര്‍ത്തകന്റെ ജനനേന്ദ്രിയത്തില്‍ പോലീസിന്റെ മര്‍ദനം
Feb 12, 2014, 14:00 IST
വടകര: വടകരയില്‍ ദേശീയപാത കര്‍മ്മ സമിതിയുടെ നേതൃത്വത്തില്‍ നടന്ന പ്രക്ഷോഭത്തില്‍ പങ്കെടുത്ത മധ്യവയസ്ക്കന്റെ ജനനേന്ദ്രിയത്തില്‍ പോലീസ് മര്‍ദ്ദിച്ചു. നേരത്തെ സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രക്ഷോഭം നടത്തുന്നതിനിടെ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച സിപിഎം പ്രവര്‍ത്തകന്റെ ജനനേന്ദ്രിയം പോലീസ് തകര്‍ത്ത സംഭവം ഏറെ വിവാദമായിരുന്നു.
സംഭവം വിവാദമായതിനെ തുടര്‍ന്ന് അന്വേഷണത്തിന് ഉത്തരവിടുകയും പ്രതിയായ പോലീസുകാരനെതിരെ നടപടിയെടുക്കുകയും ചെയ്തിരുന്നു. ഇനി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്നുള്ള കര്‍ശനമായ നിര്‍ദേശവും ആഭ്യന്തര വകുപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ വടകരയില്‍ മധ്യവയസ്ക്കനെതിരെയുള്ള പോലീസിന്റെ ക്രൂരത.
പ്രകോപനമുണ്ടാക്കാതെ നടത്തിവന്ന പ്രക്ഷോഭത്തിനിടെയാണ് പ്രവര്‍ത്തകനെ വടകര സിഐയുടെ നേതൃത്വത്തിലുള്ള പോലീസുകാര്‍ ചേര്‍ന്ന് ആക്രമിക്കുകയും ജനനേന്ദ്രിയത്തില്‍ മര്‍ദ്ദിക്കുകയും ചെയ്തിരിക്കുന്നത്. സ്ത്രീകളടക്കമുള്ള പ്രവര്‍ത്തകര്‍ പങ്കെടുത്ത പ്രക്ഷോഭത്തിനിടെയാണ് അക്രമം. അക്രമത്തിന്റെ ദൃശ്യങ്ങള്‍ പുറത്തായതോടെ സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ മനുഷ്യാവകാശ കമ്മീഷന് ഉത്തരവിട്ടു.
സംഭവം സംബന്ധിച്ച് ഉടന്‍ റിപോര്‍ട്ട് നല്കാന് ആവശ്യപ്പെട്ട മനുഷ്യാവകാശ
കമ്മീഷന് സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. പ്രവര്‍ത്തകനെ പോലീസ് മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് ദേശീയപാത സമരസമിതി വ്യാഴാഴ്ച വടകരയിലും കൊയിലാണ്ടിയിലും ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കയാണ്. സിപിഐയും ദേശീയപാത സമരസമിതിയും സംയുക്തമായാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
സ്വര്‍ണം വിഴുങ്ങിയ ശശിധരന് ആശുപത്രി വിട്ടു; ചോദ്യം ചെയ്യലിനായി കസ്റ്റംസ് കസ്റ്റഡിയില്‍

Keywords: Vadakara, Police, attack, Harthal, Report, Women, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.