തൃശൂര്‍:(www.kvartha.com 02.12.2014) ഉപജീവനത്തിന് വേണ്ടി പഴയ വസ്ത്രങ്ങള്‍ ശേഖരിക്കുന്നതിനിടയില്‍ പഴയ ഷര്‍ട്ടിന്റെ പോക്കട്ടില്നിന്നും ലക്ഷ്മിക്ക് കിട്ടിയ അഞ്ചര പവന്‍ന്റെ സ്വര്‍ണമാല ഉടമക്ക് തിരികെ നല്കാന് കാണിച്ച നല്ല മനസിന് തീരദേശത്തിന്റെ അനുമോദന പ്രവാഹം.
ഇടശേരിയിലെ വാടക ഷെഡില്‍ താമസിക്കുന്ന നാടോടിയായ തമിഴ്നാട് കോയമ്പത്തൂര്‍ സ്വദേശിനീ ലക്ഷ്മിയുടെ നല്ലമനസിനാണ് അനുമോദനങ്ങള്‍ തേടിയെത്തുന്നത്. ഇടശേരിയില്‍ വാടക ഷെഡില്‍ താമസിക്കുന്ന ലക്ഷ്മിയുടെ അച്ഛനും,അമ്മയും മരണപ്പെടുകയും പിന്നീട് ലക്ഷ്മിയുടെ ഭര്‍ത്താവും മരണപ്പെട്ടപ്പോള്‍ തന്റെ ആറുവയസ്സുകാരിയായ മകള്‍ക്കൊപ്പം ജീവിതം കഷ്ടപ്പാടുകള്‍ക്കൊപ്പം മുന്നോട്ട് കൊണ്ടുപോകുന്നതിനിടയിലാണ് ലക്ഷ്മിക്ക് കയ്യില്‍ വന്ന അഞ്ചര പവന്റെ പുതിയ താലിമാല ഉടമക്ക് തിരികെ നല്കാന് തയ്യാറായത് .
അതിനാലാണ് ഒരുപാട് സ്വീകരണങ്ങളും അനുമോദനങ്ങളും ലക്ഷ്മിയെ തേടിയെത്തുന്നത.് വാടാനപ്പള്ളിയിലെ സന്നിധി ചെസ്സ് ക്ലബ്ബ് നടത്തിയ ജില്ല ചെസ്സ് ടൂര്‍ണമെന്റിന്റെ ഉദ്ഘാടനം ഭദ്രദീപം കൊളുത്തി നിര്‍വഹിച്ച ലക്ഷ്മിക്ക് സന്നിധി ക്ലബ്ബ് ഭാരവാഹികള്‍ ലക്ഷ്മിയെ പോന്നടയനിയിക്കുകയും ക്യാഷ് അവാര്‍ഡ് നല്‍കുകയും ചെയ്തു.
ഉച്ചതിരിഞ്ഞ് വാടാനപ്പള്ളി മേഖലാ ആര്‍ട്ട് ഓഫ് ലിവിംഗ് കമ്മിറ്റിയും ലക്ഷ്മിക്ക് ഉപഹാരവും ക്യാഷ് അവാര്‍ഡും അനുമോദനവും നല്കി . കുടാതെ വരും ദിവസങ്ങളിലും നിരവധി ക്ലബ്ബുകളും സംഘടനകളും ലക്ഷ്മിക്ക് അനുമോദനങ്ങളും സ്വീകരണങ്ങളും നല്കാന് തയ്യാറായി നില്‍ക്കുകയാണ്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.