നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയില്‍ നിന്ന് പണം മോഷ്ടിച്ച കേസില്‍ യുവാവ് പിടിയില്‍

 


കുന്നംകുളം: (www.kvartha.com 25.10.2014) നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയില്‍ നിന്ന് പണം മോഷ്ടിച്ച കേസില്‍ യുവാവ് പിടിയില്‍. ചൊവ്വന്നൂര്‍ കണ്ടിരുത്തി അനിലനെയാണ് (33) എസ്.ഐ ദിലീപ് അറസ്റ്റ് ചെയ്തത്. ചിറമനേങ്ങാട് സ്വദേശി സത്യരാജന്റെ പരാതിപ്രകാരമാണ് അറസ്റ്റ്.

ഇയാളുടെ ഓട്ടോയുടെ ഡാഷ് കുത്തിത്തുറന്ന് 1750 രൂപയാണ് മോഷ്ടിച്ചത്. കഴിഞ്ഞ ദിവസം വൈകീട്ടായിരുന്നു സംഭവം. പട്ടാമ്പി റോഡില്‍ ബിവറേജിന് സമീപം നിര്‍ത്തിയിട്ടതായിരുന്നു ഓട്ടോ. തുടര്‍ന്ന് സത്യരാജന്‍ തിരിച്ചുവന്നപ്പോഴാണ് മോഷണവിവരം അറിയുന്നത്. അറസ്റ്റിലായ പ്രതി നേരത്തെ ഓട്ടോഡ്രൈവറായിരിന്നുവെന്ന് പോലീസ് പറഞ്ഞു.
നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയില്‍ നിന്ന് പണം മോഷ്ടിച്ച കേസില്‍ യുവാവ് പിടിയില്‍

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords : Kunnamkulam, Kerala, Robbery, Theft.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia