പതിനേഴുകാരിയെ പീഡിപ്പിച്ച ഗള്‍ഫുകാരന്‍ പിടിയില്‍

 


പതിനേഴുകാരിയെ പീഡിപ്പിച്ച ഗള്‍ഫുകാരന്‍ പിടിയില്‍
വയനാട്: പടിഞ്ഞാറെത്തറയില്‍ വിവാഹവാഗ്ദാനം നല്‍കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ഗള്‍ഫുകാരന്‍ പിടിയിലായി. പൊഴുതന കുനിയില്‍ ജഷീര്‍(32) ആണ് പൊലീസിന്റെ പിടിയിലായത്.
പന്തിപ്പൊയില്‍ സ്വദേശിയായ പതിനേഴുകാരിയെയാണ് ജഷീര്‍ വിവാഹവാഗ്ദാനം നല്‍കി വീട്ടില്‍ നിന്ന് വിളിച്ചിറക്കി കൊണ്ടു പോയി പീഡിപ്പിച്ചത്. കൂടാതെ ഇയാള്‍ പെണ്‍കുട്ടിയെ സുഹൃത്തുക്കള്‍ക്ക് കാഴ്ച വയ്ക്കുകയും ചെയ്തു. ഗള്‍ഫിലായിരുന്ന ജഷീര്‍ ആറുദിവസം മുമ്പാണ് വീട്ടിലെത്തിയത്. പൊലീസ് വീട്ടിലെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

പെണ്‍കുട്ടിയെ പീഡിപ്പിച്ച ഇയാളുടെ സുഹൃത്തായ സലിമും മറ്റു ചിലരും ഒളിവിലാണ്. കേസിലെ മറ്റൊരു പ്രതിയായ റഫീഖ് മുന്‍പ് കീഴടങ്ങിയിരുന്നു. സലിമും ഗള്‍ഫില്‍ തന്നെയുണ്ടെന്നാണ് പൊലീസ് നിഗമനം. വൈത്തിരി സിഐയാണ് കേസന്വേഷിക്കുന്നത്.

Keywords: Wayanad, Rape, Marriage, Police, Girl
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia