തിരുവനന്തപുരം: പാമോയില്‍ കേസിന്റെ തുടര്‍വിചാരണ തൃശൂര്‍ വിജിലന്‍സ് കോടതിയിലേയ്ക്ക് മാറ്റി. ഇതോടൊപ്പം സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി ജോര്‍ജിനെതിരായ കോടതിയലക്ഷ്യക്കേസും തൃശൂര്‍ വിജിലന്‍സ് കോടതിയിലേക്ക് മാറ്റി. കേസ് മാറ്റാന്‍ ഹൈക്കോടതി ജഡ്ജിമാരുടെ കമ്മിറ്റി യോഗം കഴിഞ്ഞ മാസം തന്നെ തീരുമാനിച്ചിരുന്നു. ഔദ്യോഗിക പ്രഖ്യാപനം ശനിയാഴ്ചയാണുണ്ടായത്. നേരത്തെ തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് കേസ് പരിഗണിച്ചിരുന്നത്.
തിരുവനന്തപുരം വിജിലന്‍സ് കോടതി ജഡ്ജിയെ ആക്ഷേപിച്ചുവെന്നതാണ് പി.സി.ജോര്‍ജിനെതിരായ കേസ്. ജോര്‍ജിന്റെ പരാമര്‍ശങ്ങളെ തുടര്‍ന്ന് തിരുവനന്തപുരം കോടതിയിലെ ജഡ്ജി പി.കെ.ഹനീഫ് പിന്നീട് കേസിന്റെ വിചാരണ നടപടികളില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിക്ക് കത്തയക്കുകയും തുടര്‍ന്ന് കേസ് പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറുകയുമായിരുന്നു. ഇതിനുശേഷമാണ് കേസിന്റെ വിചാരണ തൃശൂരിലേയ്ക്ക് മാറ്റാന്‍ തീരുമാനമായത്.
Keywords: Palmolein Case, Vigilance Court,Thrishure, Thiruvananthapuram, Kerala
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.