കഞ്ചിക്കോട്: (www.kvartha.com 05.12.2016) കഞ്ചിക്കോട്ട് ബി ജെ പി പ്രവര്‍ത്തകന് വെട്ടേറ്റു. ബി ജെ പി പ്രവര്‍ത്തകനായ ഹില്‍വ്യൂനഗര്‍ സ്വദേശി നന്ദനാണ് (25) വെട്ടേറ്റത്. തിങ്കളാഴ്ച വൈകിട്ട് 5.30 മണിയോടെ ഒരു സംഘം വീടു കയറി ആക്രമിക്കുകയായിരുന്നു. തലയ്ക്കും കൈയ്ക്കും ഗുരുതരമായി വെട്ടേറ്റ നന്ദനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രദേശത്ത് കഴിഞ്ഞ ഏതാനും ദിവസങ്ങളായി സി പി എം - ബി ജെ പി സംഘര്‍ഷം നിലനില്‍ക്കുകയാണ്. കഴിഞ്ഞ ദിവസം മുക്രോണിയിലുണ്ടായ സംഘര്‍ഷത്തില്‍ മൂന്നു പേര്‍ക്കു പരുക്കേറ്റിരുന്നു. ബി ജെ പി പ്രവര്‍ത്തകരുടെ വീട് ആക്രമിച്ചതായും ആരോപണമുണ്ട്. സംഭവത്തില്‍ ഇരുവിഭാഗങ്ങളിലെയും പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
അതിനിടെ സി പി എം പ്രവര്‍ത്തകനെ വീടുകയറി ആക്രമിച്ചവരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സി പി എം പ്രതിഷേധ യോഗവും, കഞ്ചിക്കോട്ട് ആശുപത്രി പടിക്കല്‍ പ്രതിഷേധ ധര്‍ണയും നടത്തി. പ്രതിഷേധ യോഗം ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കെ വി വിജയദാസ് എം എല്‍ എ, ഏരിയാ സെക്രട്ടറി സുഭാഷ് ചന്ദ്രബോസ്, നേതാക്കളായ എ പ്രഭാകരന്‍, റഷീദ് കണിച്ചേരി, വിജയന്‍, എസ് ബി രാജു തുടങ്ങിവര്‍ പ്രസംഗിച്ചു.
ആക്രമണത്തിനിരയായ ബി ജെ പി പ്രവര്‍ത്തകരുടെ വീടുകള്‍ സംസ്ഥാന സെക്രട്ടറി സി കൃഷ്ണകുമാറിന്റെ നേതൃത്വത്തില്‍ സന്ദര്‍ശിച്ചു. ബി ജെ പി ജില്ലാ പ്രസിഡന്റ് ഇ കൃഷ്ണദാസ്, ബി ജെ പി മണ്ഡലം പ്രസിഡന്റ് ഷണ്‍മുഖന്‍, ആര്‍ എസ് എസ് ജില്ലാ കാര്യവാഹ് രാജേന്ദ്രന്‍, നേതാക്കളായ സി ബാലചന്ദ്രന്‍, സുരേഷ്, സി രവീന്ദ്രന്‍, ഗിരീഷ് എന്നിവരും ഒപ്പമുണ്ടായിരുന്നു.
Keywords : Palakkad, CPM, BJP, Clash, Kerala, Stabbed, Injured, Hospital, Treatment.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.