ബീഡി വാങ്ങാന്‍ 5 രൂപ ചോദിച്ചു; നല്‍കാത്തതിന് മകന് പിതാവിനെ തല്ലിക്കൊന്നു
Jul 16, 2015, 13:09 IST
ചെങ്ങന്നൂര്‍: (www.kvartha.com 16/07/2015) ബീഡി വാങ്ങാന്‍ അഞ്ചുരൂപ ചോദിച്ചു, നല്‍കാത്തതിന് മകന് പിതാവിനെ തല്ലിക്കൊന്നു. കഞ്ചാവിനും മദ്യത്തിനും അടിമയായ ഫ്രാങ്കഌന്‍ (20) ആണ് പിതാവും മേസ്തിരി പണിക്കാരനുമായ മാര്‍ത്താണ്ഡം പേച്ചിപ്പാറ സ്വദേശിയായ ഫ്രാന്‍സിസിനെ (52) തല്ലിക്കൊന്നത്.
സംഭവത്തില്‍ മകന് ഫ്രാങ്കഌനെ പോലീസ് അറസ്റ്റ് ചെയ്തു. 25വര്‍ഷം മുമ്പ് തമിഴ്നാട്ടില്‍ നിന്നും മേസ്തിരിപ്പണിക്കായി കേരളത്തിലെത്തിയ ഫ്രാന്‍സിസ് രണ്ടാംഭാര്യയ്ക്കും ആദ്യഭാര്യയിലെ മകന് ഫ്രാങ്ക്ളിനുമൊപ്പമാണ് കഴിഞ്ഞ ഒന്നര വര്‍ഷത്തോളമായി താമസിച്ചിരുന്നത്.
രണ്ടാം ഭാര്യ സിന്ധു ഒരാഴ്ച മുമ്പാണ് ഫ്രാങ്ക്ളിനുമായി വഴക്കുണ്ടായതിനെ തുടര്‍ന്ന് വീട്ടില്‍ നിന്ന് പിണങ്ങിപ്പോയത്. ചോറു നല്കാന് വൈകിയെന്ന് പറഞ്ഞ് ഫ്രാങ്ക്ളിന് സിന്ധുവിനെ ചവിട്ടിയതാണ് പിണങ്ങിപ്പോകാന്‍ കാരണം. ഇതിനുശേഷം അച്ഛനും മകനും മാത്രമായിരുന്നു വീട്ടില്‍ താമസിച്ചിരുന്നത്. ഫ്രാങ്കഌന്‍ ലഹരിക്ക് അടിമയായതിനാല്‍ ഫ്രാന്‍സിസ് മകനെ ജോലിക്കൊന്നും വിടാറുണ്ടായിരുന്നില്ല.
പണിക്ക് പോകാതായതോടെ കയ്യില്‍ പണമില്ലാത്ത ഫ്രാങ്കഌന്‍ ലഹരി വാങ്ങാന്‍ പണമില്ലാതെ വിഷമിച്ചിരുന്നു. പിതാവിനോട് പണം ചോദിക്കാറുണ്ടെങ്കിലും നല്കാന് കൂട്ടാക്കാറില്ല. ഇത് മകന് പിതാവിനോടുള്ള വൈരാഗ്യത്തിന് കാരണമായി. ഞായറാഴ്ച പണിയ്ക്ക് പോകാതിരുന്ന ഫ്രാന്‍സിസ് രാവിലെ മുതല്‍ വീട്ടിലിരുന്ന് ടി.വി കാണുകയായിരുന്നു. പതിനൊന്നു മണിയോടെ പിതാവിനോട് ഫ്രാങ്ക്ളിന് അമ്പതു രൂപ ചോദിച്ചെങ്കിലും കഞ്ചാവിനോ മദ്യത്തിനോ വേണ്ടിയാണ് പണം ചോദിക്കുന്നതെന്നറിയാമായിരുന്ന ഫ്രാന്‍സിസ് പണം നല്കാന് കൂട്ടാക്കിയില്ല.
തുടര്‍ന്ന് കൂട്ടുകാരനെ കാണാന്‍ പോയി തിരിച്ചെത്തിയ ഫ്രാങ്ക്ളിന് പുറത്തേക്ക് പോകാന്‍ സ്കൂട്ടര്‍ ആവശ്യപ്പെട്ടെങ്കിലും ഫ്രാന്‍സിസ് അതും നല്‍കിയില്ല. ഇതില്‍ പ്രകോപിതനായ ഫ്രാങ്ക്ളിന് ടി.വി കണ്ടുകൊണ്ടിരുന്ന ഫ്രാന്‍സിസിന്റെ തലയില്‍ സിമന്റ് കട്ടകൊണ്ട് ഇടിക്കുകയായിരുന്നു. ബോധം കെട്ട് കസേരയിലിരുന്നു പോയ ഫ്രാന്‍സിസിന്റെ പോക്കറ്റില്‍ നിന്ന് അഞ്ചു രൂപയെടുത്തുകൊണ്ടു പോയി ബീഡി വാങ്ങി വലിച്ച ശേഷം മടങ്ങിയെത്തി. അതിനുശേഷം ഫ്രാങ്ക്ളിന് ഒരു തവണ കൂടി ഫ്രാന്‍സിസിന്റെ പോക്കറ്റില്‍ നിന്ന് പണമെടുത്തു കൊണ്ടുപോയി.
പിന്നീട് വൈകിട്ട് മൂന്നരയോടെ മടങ്ങിയെത്തിയ ഫ്രാങ്കഌന്‍ ചോരയൊലിച്ച് അനക്കമില്ലാതിരിക്കുന്ന
പിതാവിനെ കണ്ട് ഭയക്കുകയും ഫ്രാന്‍സിസിന്റെ ഫോണില്‍ പോലീസിന്റെ 100 നമ്പറില്‍ വിളിച്ച് വിവരമറിയിക്കുകയുമായിരുന്നു. അച്ഛനെ ബോധം കെട്ട നിലയില്‍ കണ്ടെന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്. പോലീസ് സ്ഥലത്തെത്തുമ്പോള്‍ ഫ്രാങ്ക്ളിന് സംഭവസ്ഥലത്തു തന്നെയുണ്ടായിരുന്നു. സംശയം തോന്നിയ ഫ്രാങ്ക്ളിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് യഥാര്‍ത്ഥ സംഭവം പുറത്തായത്. അറസ്റ്റിലായ ഫ്രാങ്ക്ളിന് ഇപ്പോള്‍ റിമാന്റിലാണ്.
Also Read: സഫിയ വധം: ഒന്നാംപ്രതി ഹംസയ്ക്ക് വധശിക്ഷ; മൈമൂനയ്ക്ക് 3 വര്‍ഷം വെറും തടവ്, അബ്ദുല്ലയ്ക്ക് 3 വര്‍ഷം കഠിന തടവ്
Keywords: Son kills father, Police, Arrest, Remanded, Court, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.