പുഴയുടെ തീരത്ത് ഏറ്റവുമധികം അനധികൃത മണല്കടത്തുള്ളത് ചെറുതുരുത്തി സ്റ്റേഷന് പരിധിയിലാണ്. ആഴ്ചകള്‍ക്ക് മുമ്പ് മണല്‍ മാഫിയക്കെതിരെ ശക്തമായ നടപടി എടുത്ത എസ്.ഐ.യെ സ്ഥലം മാറ്റിയാണ് മണല്‍മാഫിയ കരുത്ത് കാട്ടിയത്. ഭരണകേന്ദ്രങ്ങളില്‍ മണല്‍ മാഫിയ സംഘങ്ങള്‍ക്കുള്ള ശക്തമായ സ്വാധീനം ചെറുതുരുത്തിയില്‍ മാത്രം ഒതുങ്ങുന്നതല്ല. ദേശമംഗലത്ത് നിന്നുള്ള മണല്‍കടത്ത് സുഗമമാക്കാന്‍ തൊട്ടടുത്ത ചാലിശ്ശേരി സ്റ്റേഷനിലെ എസ്.ഐ.യെ കൂടി സ്ഥലം മാറ്റി.
പോലീസ്, റവന്യൂ ഓഫീസ്, താലൂക്ക് ഓഫീസ് എന്നിവ മണല്‍ മാഫിയയുടെ താളത്തിനൊത്ത് തുള്ളുന്ന അവസ്ഥയാണ് നിലവിലുള്ളത്. ഭരണ-പ്രതിപക്ഷഭേദമില്ലാതെ രാഷ്ട്രീയക്കാരുടെ സഹായവും മണല്‍ മാഫിയയ്ക്ക് ലഭിക്കുന്നു. ഭാരതപ്പുഴയും ഗായത്രിപ്പുഴയും സംഗമിക്കുന്ന കൊണ്ടോഴി പഞ്ചായത്തിലെ കൂട്ടില്‍മുക്ക് കടവ്, കലംകത്തൂര് കടവ്, തിരുവില്വാമലയിലെ പാമ്പാടി, പാഞ്ഞാളിലെ തൊഴൂപ്പാടം, വള്ളത്തോള്‍ നഗറിലെ പുതുശ്ശേരി, പൈങ്കുളം, ദേശമംഗലം പഞ്ചായത്തിലെ പല്ലൂര്, കൊയൂര്, ചെറുകാട് തുടങ്ങിയയിടങ്ങളിലാണ് അനധികൃത മണല്‍ക്കൊള്ള കൂടുതല്‍.
അനധികൃതമായ മണലെടുപ്പ് മൂലം നിള മരുപ്പറമ്പായി മാറിയിരിക്കുകയാണ്.
Keywords : Palakkad, River, Police, Attack, Sand, Bharatha puzha, S.I., Gayathri puzha, Nila, Kerala, Malayalam News, Sand's mafia tighterns
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.