മ­ണിചെയിന്‍ തട്ടിപ്പ്: ടൈക്കുണ്‍സ് എം.ഡി. പിടിയില്‍

 


മ­ണിചെയിന്‍ തട്ടിപ്പ്: ടൈക്കുണ്‍സ് എം.ഡി. പിടിയില്‍
വടകര: മ­ണിചെയിന്‍ ത­ട്ടി­പ്പ് കേ­സില്‍ ടൈക്കൂണ്‍സ് എം.ഡി. പിടി­യി­ലായി. കോടിക്കണക്കിനു രൂപയുടെ മണിചെയിന്‍ തട്ടിപ്പിനെ തുടര്‍ന്ന് ഒളിവിലായിരുന്ന ടൈക്കൂണ്‍സ് എമ്പയര്‍ ഇന്റര്‍നാഷണല്‍ കമ്പനി മാനേജര്‍ രാജേഷ് സദാശിവമാണ്(39) അറസ്റ്റിലായത്. ഒന്നരവര്‍ഷമയി ഒളിവിലായിരുന്ന ഇയാളെ ചെന്നൈയില്‍വെ­ച്ച് ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണവിഭാഗം ഡി.വൈ.എസ്.പി. പി. സദാനന്ദന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പിടികൂടുകയായിരുന്നു.

കമ്പനിയുടെ സ്ഥാപക എം.ഡിയും ഡയറക്ടര്‍മാരും നേരത്തെ പിടിയിലായിരുന്നു.ടൈക്കൂണ്‍സ് കമ്പനി പൂട്ടിപ്പോകുന്ന അവസരത്തില്‍ എം.ഡിയായിരുന്ന ഇയാള്‍ കോടികള്‍ സമ്പാദിച്ചിരുന്നതായി കണ്ടെത്തിയിരുന്നു. കോഴിക്കോട് സി.ജെ.എം. കോടതിയില്‍ കുറ്റപത്രം സ­മര്‍പിക്കാനിരിക്കേയാണ് അറസ്റ്റ്.

Keywords: Court, Director, Chennai, Tikkoons, Police, Arrest, Company, Year, Money chain, Amount, Tycoon's MD arrested.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia