മദ്യപിച്ച് ബഹളമുണ്ടാക്കിയ മകനെ മാതാവ് കറിക്കത്തികൊണ്ട് വെട്ടി പരിക്കേല്പിച്ചു
Dec 3, 2016, 16:00 IST
തിരുവനന്തപുരം: (www.kvartha.com 03.12.2016) മദ്യപിച്ച് ബഹളമുണ്ടാക്കിയ മകനെ മാതാവ് കറിക്കത്തി കൊണ്ട് വെട്ടിപ്പരിക്കേല്‍പ്പിച്ചു. മെഡിക്കല്‍ കോളജ് ഐത്തിക്കോണം കുഞ്ചുവീട് ലെയ്നില്‍ ആഷിഷ് ഭവനില്‍ രവീന്ദ്രന്റെ മകന് അനില്‍ . കെ. രവീന്ദ്രനെയാണ് (21) മാതാവ് വെട്ടിയത്. കാലില്‍ പരിക്കേറ്റ അനിലിനെ വെള്ളിയാഴ്ച അര്‍ദ്ധരാത്രിയോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കൂലിപ്പണിക്കാരനായ അനില്‍ മദ്യപിച്ച് വീട്ടില്‍ ബഹളമുണ്ടാക്കുന്നത് പതിവാണെന്നും മദ്യലഹരിയില്‍ വീട്ടുകാരെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിക്കാറുണ്ടെന്നും മെഡിക്കല്‍ കോളജ് പോലീസ് പറയുന്നു. പതിവുപോലെ വെള്ളിയാഴ്ചയും മദ്യലഹരിയിലെത്തിയ അനില്‍ വീട്ടില്‍ ബഹളമുണ്ടാക്കാന്‍ തുടങ്ങി. ഇതോടെ സഹികെട്ട മാതാവ് അടുക്കളയില്‍ ഉപയോഗിക്കുന്ന കത്തിയെടുത്ത് കാലില്‍ വെട്ടുകയായിരുന്നു.
അനിലിന്റെ നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്. കാല് പാദത്തിനേറ്റ മുറിവ് ഗുരുതരമല്ലെന്ന് അധികൃതര്‍ പറഞ്ഞു. സംഭവത്തില്‍ മെഡിക്കല്‍ കോളജ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Also Read:

കത്തിയനിലയില്‍ കണ്ടെത്തിയ യുവതിയുടെ മൃതദേഹം തിരിച്ചറിഞ്ഞു; ആത്മഹത്യയെന്ന് പോലീസ്
Keywords: Mother attacked son, Thiruvananthapuram, Medical College, hospital, Injured, Treatment, Police, Case, Probe, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.