മെഡിക്കല്‍ പിജി ഡോക്ടര്‍മാരുടെ സമരം പിന്‍വലിച്ചു

 


മെഡിക്കല്‍ പിജി ഡോക്ടര്‍മാരുടെ സമരം പിന്‍വലിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് മെഡിക്കല്‍ പിജി ഡോക്ടര്‍മാരും ഹൗസ് സര്‍ജന്മാരും നടത്തിവന്ന അനിശ്ചിതകാല സമരം പിന്‍വലിച്ചു. ആരോഗ്യമന്ത്രിയുമായുണ്ടായ ചര്‍ച്ചയിലാണ്‌ തീരുമാനം.

പിജി ഡോക്ടര്‍മാര്‍ക്കായി ഏര്‍പ്പെടുത്താനിരുന്ന 3 വര്‍ഷത്തെ നിര്‍ബന്ധിത ഗ്രാമീണ സേവന ഉത്തരവ് നടപ്പാക്കുകയില്ലെന്ന്‌ ആരോഗ്യമന്ത്രിയില്‍ നിന്നും ലഭിച്ച ഉറപ്പിന്റെ അടിസ്ഥാനത്തിലാണ്‌ സമരം പിന്‍വലിച്ചത്. പ്രശ്നങ്ങള്‍ പഠിച്ച് പ്രത്യേക സമിതി റിപോര്‍ട്ട് സമര്‍പ്പിക്കുമെന്ന്‌ മന്ത്രി അറിയിച്ചു.

സമരം പിന്‍വലിച്ചതിനെത്തുടര്‍ന്ന്‌ ഡോക്ടര്‍മാര്‍ ഇന്നുമുതല്‍ ജോലിയില്‍ പ്രവേശിക്കും.

English Summery
Doctors' strike withdraws in Kerala. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia