ലൈംഗിക ആരോപണം: പി. ശശിക്കെതിരെ അന്വേഷണം നടത്തണമെന്ന് കോടതി

 


ലൈംഗിക  ആരോപണം: പി. ശശിക്കെതിരെ അന്വേഷണം നടത്തണമെന്ന് കോടതി
കണ്ണൂര്‍: ലൈംഗിക ആരോപണക്കേസില്‍ സി പി എം കണ്ണൂര്‍ മുന്‍ ജില്ലാ സെക്രട്ടറി പി ശശിക്കെതിരെ അന്വേഷണം നടത്താന്‍ കോടതി ഉത്തരവിട്ടു. കണ്ണൂര്‍ ജുഡീ. ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ഇതുസംബന്ധിച്ച് ഉത്തരവിട്ടത്.

െ്രെകം പത്രാധിപര്‍ ടി പി നന്ദകുമാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി. സ്വഭാവ ദൂഷ്യത്തിന്റെ പേരില്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ ശശി അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുകയാണ്. ഡി വൈ എഫ് ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയും സി പി എമ്മിന്റെ ഒരു മുന്‍ എം എല്‍ എയും നല്‍കിയ പരാതികളാണ് ശശി പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോകുന്നത് കലാശിച്ചത്.

യോഗാ പ്രകൃതിചികിത്സാ കേന്ദ്രത്തില്‍ പി ശശി ചികിത്സയില്‍ കഴിയുമ്പോള്‍ തന്നോട് അപമര്യാദയായി പെരുമാറിയെന്ന് ഡി വൈ എഫ് ഐ നേതാവിന്റെ ഭാര്യ സി പി എം സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കിയിരുന്നു. ഒരു മുന്‍ എം എല്‍ എയും സമാനമായ മറ്റൊരു പരാതി നല്‍കി. തന്റെ മകളോട് അപമര്യാദയായി പെരുമാറിയെന്നായിരുന്നു പരാതി. എന്നാല്‍ ആദ്യമൊന്നും ഈ പരാതി കാര്യമാക്കാതിരുന്ന പാര്‍ട്ടി നേതൃത്വം, ശശിക്കെതിരായുള്ള ആരോപണങ്ങള്‍ ശക്തമായതോടെ നടപടി സ്വീകരിക്കാന്‍ നിര്‍ബന്ധിതമാകുകയായിരുന്നു. ശശിയെ സംറക്ഷിക്കുന്നത് പാര്‍ട്ടിയിലെ ഔദ്യോഗിക വിഭാമാണെന്നായിരുന്നു ആരോപണം. നീലേശ്വരത്തെ പ്രകൃതി ചികിത്സാ കേന്ദ്രത്തിലായിരുന്നു ശശി ചികിത്സയില്‍ കഴിഞ്ഞിരുന്നത്.


Keywords:  Kannur, Court Order, Kerala,  P. Shashi ,  Rape acquisition  
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia