വസ്തു വില്‍പനയ്ക്കുള്ള സ്റ്റാംപ് ഡ്യൂട്ടി ഏകീകൃത നിരക്കില്‍: വാഹനങ്ങളുടെ നികുതി വര്‍ധിക്കും

 


തിരുവനന്തപുരം: (www.kvartha.com 01.04.2014) സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ച നികുതികളും ഇളവുകളും സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യദിനമായ ഏപ്രില്‍ ഒന്നിന് പ്രാബല്യത്തില്‍ വരും. വസ്തു വില്‍പനയ്ക്കുള്ള സ്റ്റാംപ് ഡ്യൂട്ടി കോര്‍പറേഷന്‍, മുനിസിപ്പാലിറ്റി, പഞ്ചായത്ത് എന്നീ വ്യത്യാസമില്ലാതെ ഏകീകൃത നിരക്കില്‍ വസ്തുവിലയുടെ ആറുശതമാനം സ്റ്റാംപ് ഡ്യൂട്ടി അടക്കേണ്ടി വരും.

നേരത്തെ പഞ്ചായത്തിന് അഞ്ചു ശതമാനവും, മുനിസിപ്പാലിറ്റിക്ക് ആറുശതമാനവും  കോര്‍പറേഷന് ഏഴുശതമാനവുമായിരുന്നു നികുതി അടക്കേണ്ടിയിരുന്നത്. അതേസമയം വാഹന നികുതി വര്‍ധിക്കും. 15 വര്‍ഷം കഴിഞ്ഞു പുനര്‍ രജിസ്‌ട്രേഷന്‍ ചെയ്യുന്ന വാഹനങ്ങള്‍ക്ക്  അഞ്ചു വര്‍ഷത്തെ നികുതി ഒരുമിച്ച് അടയ്‌ക്കേണ്ടി വരും.

വസ്തു വില്‍പനയ്ക്കുള്ള സ്റ്റാംപ് ഡ്യൂട്ടി ഏകീകൃത നിരക്കില്‍: വാഹനങ്ങളുടെ നികുതി വര്‍ധിക്കുംഎന്നാല്‍  ഓട്ടോകള്‍ ഈ നിബന്ധന ഒഴിവാക്കിയിട്ടുണ്ട്. 3000 കിലോയില്‍ താഴെ ഭാരമുള്ള വാഹനങ്ങള്‍ക്ക് (പെട്ടി ഓട്ടോ, ജീപ്പ് തുടങ്ങിയവ) ഭാരമനുസരിച്ച് അഞ്ചു വര്‍ഷത്തേക്കുള്ള നികുതിയില്‍ സ്‌ലാബ് ആയി വര്‍ധന വരുത്തിയിട്ടുണ്ട്.

ടാക്‌സികള്‍ക്കും ഇറക്കുമതി ചെയ്ത ആഡംബര ടാക്‌സികള്‍ക്കും നികുതി
വര്‍ധിക്കും.നൂറു ചതുരശ്ര മീറ്ററിലേറെ വിസ്തൃതിയുള്ള കെട്ടിടങ്ങളുടെ നികുതി ഇരട്ടിയാക്കിയിട്ടുണ്ട്.

 സ്വര്‍ണത്തിന്റെ  കോംപൗണ്ടിങ് നികുതി കുറച്ചു. ആയുര്‍വേദ സൗന്ദര്യ വര്‍ധക സാധനങ്ങളുടെ നികുതി നിരക്ക്  12.5 ശതമാനം  എന്നുള്ളത് നാലു ശതമാനമായും  ബേക്കറി സാധനങ്ങളുടെ നികുതി നാലു ശതമാനമായും കുറച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords: Stamp duty, Equal rate, Panchayath, Muncipality, Thiruvananthapuram, Budget, Vehicles, Taxi Fares, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia