വി.എസിന് 90-ാം പിറന്നാള്‍

 


തിരുവനന്തപുരം: വി.എസ് അച്യുതാനന്ദന് 90-ാം പിറന്നാള്‍. ജന്മദിനം ഇത്തവണ കേക്ക് മുറിച്ച് ആഘോഷിക്കാനാണ് വി.എസിനിഷ്ടം. പതിവ് മുടങ്ങാതെ പിറന്നാള്‍ ആഘോഷത്തിന് ഇത്തവണയും വി.എസിന്റെ സഹോദരിയെത്തും.

കേരള രാഷ്ട്രീയത്തിലെ മുതിര്‍ന്ന നേതാവായ വേലിക്കകത്ത് ശങ്കരന്‍ അച്യുതാനന്ദന്‍ അഥവാ വി.എസ്. അച്യുതാനന്ദന്‍ 1923 ഒക്ടോബര്‍ 20 ന് ആലപ്പുഴ ജില്ലയിലെ പുന്നപ്രയിലാണ് ജനിച്ചത്. ജനകീയ പ്രശ്‌നങ്ങളിലും പൊതു താല്‍പര്യമുള്ള വിഷയങ്ങളിലും നിര്‍ഭയം പ്രതികരിക്കുന്നത് കൊണ്ട് തന്നെ പാര്‍ട്ടിക്ക് പുറത്തും വി.എസിന് വലിയൊരു ജന പിന്തുണ ഉറപ്പാക്കാന്‍ സാധിച്ചിട്ടുണ്ട്.

വി.എസിന് 90-ാം പിറന്നാള്‍ഭാര്യയുടെ കൈയ്യില്‍ നിന്നും ഒരു ഗ്ലാസ് പായസം കുടിച്ച് വലിയ ആഘോഷമൊന്നുമില്ലാതെയാണ് വി.എസ് സാധാരണ പിറന്നാള്‍ ആഘോഷിച്ചിരുന്നത്. എന്നാല്‍ പ്രവര്‍ത്തകരുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് കേക്ക് മുറിച്ച് ആഘോഷത്തിന് മാറ്റ് കൂട്ടുന്നത്. ഞായറാഴ്ച രാവിലെ 11 മണിക്ക് ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസില്‍ കേക്ക് മുറിക്കും.

ഭക്ഷണ ക്രമത്തിലെ ചിട്ടയും കൃത്യമായ യോഗയുമാണ് വി.എസിനെ 90 ലും കരുത്തുറ്റ പോരാളിയാക്കുന്നത്.

Keywords : Thiruvananthapuram, V.S Achuthanandan, Birthday, Kerala, Politics, Leader, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia