കോഴിക്കോട്: ദിവസങ്ങളായി തുടരുന്ന വിവാദങ്ങള്‍ക്കും പരസ്യപ്രസ്താവനകള്‍ക്കും വിടനല്‍കി ഒത്തുതീര്‍പ്പുമായി പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ രംഗത്തെത്തി. യുഡിഎഫ് കാലഘട്ടത്തിന്റെ ആവശ്യമാണ്. ലീഗ് നേതാക്കളും അണികളും യുഡിഎഫിനെ ക്ഷീണിപ്പിക്കുന്നതൊന്നും ചെയ്യരുത്. പ്രകടനങ്ങളിലും പൊതുയോഗങ്ങളിലും മറ്റുള്ളവരെ വേദനിപ്പിക്കുന്ന വാക്കുകള്‍ ഉപയോഗിക്കാന്‍ പാടില്ല. ലീഗിന്റെ സല്‍പേരിനെ തകര്‍ക്കുന്ന ഫ്ലക്സ് ബോര്‍ഡുകള്‍ക്കെതിരെ ജാഗ്രത വേണം. ഇത്തരം ബോര്‍ഡുകള്‍ നീക്കാന്‍ ലീഗ് പ്രവര്‍ത്തകര്‍ തയ്യാറാകണം. അഭിപ്രായവിത്യാസം മറന്ന് ലീഗ് പ്രവര്‍ത്തകര്‍ ഒറ്റക്കെട്ടാകണമെന്നും തങ്ങള്‍ പറഞ്ഞു.
English Summery
All issues are solved in UDF, says Panakad Hyderali Shihab Thangal.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.