വൈദികന്‍ പ്രതിയായ പീഡനക്കേസ്; സഭയ്ക്ക് പിന്നാലെ പോലീസും ചതിച്ചെന്ന് വീട്ടമ്മ; പ്രതികരിച്ച് ഭര്‍ത്താവ്

 


കൊച്ചി: (www.kvartha.com 17.02.2020) സഭയ്ക്ക് പിന്നാലെ പോലീസും ചതിച്ചെന്ന് വീട്ടമ്മ. കോഴിക്കോട് ചേവായൂരില്‍ സിറോ മലബാര്‍ സഭയിലെ വൈദികന്‍ പ്രതിയായ പീഡനക്കേസിലെ ഇരയായ വീട്ടമ്മയാണ് പൊലീസിനെതിരെ ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത്. സഭയ്ക്ക് പിന്നാലെ പൊലീസും തന്നെ ചതിച്ചുവെന്നും കുറ്റാരോപിതനായ മനോജ് പ്‌ളാക്കൂട്ടത്തില്‍ എന്ന വൈദികനെ രക്ഷിച്ചെടുക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്നും വീട്ടമ്മ തുറന്നടിച്ചു. ഒരു സ്വകാര്യ വാര്‍ത്താ ചാനലിനോടാണ് വീട്ടമ്മ ഈ വെളിപ്പെടുത്തല്‍ നടത്തിയത്.

വൈദികന്‍ പ്രതിയായ പീഡനക്കേസ്; സഭയ്ക്ക് പിന്നാലെ പോലീസും ചതിച്ചെന്ന് വീട്ടമ്മ; പ്രതികരിച്ച് ഭര്‍ത്താവ്

വൈദികനെതിരെയുള്ള തന്റെ പരാതി താമരശ്ശേരി രൂപതാ ബിഷപ്പ് ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിച്ചെന്ന് താന്‍ മൊഴി നല്‍കിയതോടെയാണ് പൊലീസ് കേസ് അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതെന്നും വിദേശ മലയാളി കൂടിയായ വീട്ടമ്മ വെളിപ്പെടുത്തി.

ഇരയായ തന്റെ ഭാര്യ പരാതിയുമായി സമീപിക്കുമ്പോള്‍ വേണ്ട പരിഗണന തങ്ങള്‍ക്ക് ലഭിച്ചില്ല എന്ന് വീട്ടമ്മയുടെ ഭര്‍ത്താവും പ്രതികരിച്ചു. തങ്ങളെ എക്‌സ്‌പോസ് ചെയ്യുന്ന രീതിയിലാണ് പൊലീസ് മൊഴിയെടുത്തതെന്നും പ്രതികളുടെ മുന്‍പില്‍ വച്ചാണ് പൊലീസുകാര്‍ ഇത് ചെയ്തതെന്നും ഭര്‍ത്താവ് പറയുന്നു.

സിറോ മലബാര്‍ സഭയിലെ വൈദികനായ മനോജ് പ്ലാക്കൂട്ടത്തില്‍ കോഴിക്കോട്ടെ വീട്ടിലെത്തി ബലാല്‍സംഗം തന്നെ ചെയ്തുവെന്ന് ആരോപിച്ചുകൊണ്ട് ഇക്കഴിഞ്ഞ ഡിസംബര്‍ 4നാണ് വിദേശ മലയാളിയായ വീട്ടമ്മ ചേവയൂര്‍ പൊലീസില്‍ പരാതി നല്‍കുന്നത്. 2017 ജൂണ്‍ 15ന് നടന്ന സംഭവത്തെക്കുറിച്ച് സഭയുടെയും ബിഷപ്പിന്റെയും സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് താന്‍ പുറത്തുപറയാതിരുന്നതെന്നും വീട്ടമ്മ മൊഴി നല്‍കിയിരുന്നു. പ്രതിയായ വൈദികന്‍ മനോജ് പ്ലാക്കൂട്ടത്തില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ നിലവില്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്.
 
Keywords:  News, Kerala, Kochi, Molestation, Police, House Wife, Husband, Accused, Housewife Torture Case
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia