സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ്: പി കെ പി അബ്ദുസ്സലാം മുസ്‌ലിയാര്‍ പ്രസി., കോട്ടുമല ടി എം ബാപ്പു മുസ്‌ലിയാര്‍ സെക്ര., സയ്യിദ് ഹൈദര്‍ അലി ശിഹാബ് തങ്ങള്‍ ട്രഷ.

 


ചേളാരി: (www.kvartha.com 19.11.2016) സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റായി പി കെ പി അബ്ദുസ്സലാം മുസ്‌ലിയാരെയും ജനറല്‍ സെക്രട്ടറിയായി കോട്ടുമല ടി എം ബാപ്പു മുസ്‌ലിയാരെയും ട്രഷററായി പാണക്കാട് സയ്യിദ് ഹൈദര്‍ അലി ശിഹാബ് തങ്ങളെയും തെരഞ്ഞെടുത്തു. വെളിമുക്ക് ക്രസന്റ് ബോര്‍ഡിംഗ് മദ്‌റസയില്‍ ചേര്‍ന്ന സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ 65-ാം വാര്‍ഷിക ജനറല്‍ബോഡി യോഗത്തില്‍ വെച്ചാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.

സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍, പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍ (വൈസ് പ്രസിഡന്റുമാര്‍), ഡോ. എന്‍ എ എം അബ്ദുല്‍ ഖാദിര്‍, എം എ ഖാസിം മുസ്‌ലിയാര്‍ (സെക്രട്ടറിമാര്‍) എന്നിവരാണ് മറ്റു ഭാരവാഹികള്‍. എം ടി അബ്ദുല്ല മുസ്‌ലിയാര്‍, സി കെ എം സ്വാദിഖ് മുസ്‌ലിയാര്‍, സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, ഡോ. ബഹാവുദ്ദീന്‍ മുഹമ്മദ് നദ്‌വി, എം എം മുഹ്യുദ്ദീന്‍ മൗലവി, കെ ടി ഹംസ മുസ്‌ലിയാര്‍, കെ ഉമര്‍ ഫൈസി മുക്കം, എ വി അബ്ദുര്‍ റഹ് മാന്‍ മുസ്‌ലിയാര്‍, കെ മുഹമ്മദ് ഫൈസി തിരൂര്‍ക്കാട്, എം സി മാഹിന്‍ ഹാജി, ടി കെ പരീക്കുട്ടി ഹാജി, വി മോയിമോന്‍ ഹാജി മുക്കം, എം പി ഹസ്സന്‍ ശരീഫ് കുരിക്കള്‍, കെ എം അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, ഒ അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസമദ് പൂക്കോട്ടൂര്‍, ടി കെ ഇബ്രാഹിം കുട്ടി മുസ്‌ലിയാര്‍, ഇ മൊയ്തീന്‍ ഫൈസി പുത്തനാഴി എന്നിവരെ അംഗങ്ങളായി തെരഞ്ഞെടുത്തു.

കോട്ടുമല ടി എം ബാപ്പു മുസ്‌ലിയാര്‍ കണ്‍വീനറായി ബുക്ക് ഡിപ്പോ ആന്‍ഡ് പ്രസ് കമ്മിറ്റിയും എം ടി അബ്ദുല്ല മുസ്‌ലിയാര്‍ കണ്‍വീനറായി പരീക്ഷാ ബോര്‍ഡും, പികെപി അബ്ദുസ്സലാം മുസ്‌ലിയാര്‍ കണ്‍വീനറായി പാഠപുസ്തക കമ്മിറ്റിയും പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍ കണ്‍വീനറായി തസ്ഹീഹ് കമ്മിറ്റിയും കോട്ടുമല ടി എം ബാപ്പു മുസ്‌ലിയാര്‍ കണ്‍വീനറായി ക്രസന്റ് ബോര്‍ഡിംഗ് മദ്‌റസ കമ്മിറ്റിയും ഡോ. എന്‍എഎം അബ്ദുല്‍ ഖാദിര്‍ കണ്‍വീനറായി അക്കാദമിക് കൗണ്‍സില്‍ കമ്മിറ്റിയും കെ മുഹമ്മദ് ഫൈസി കണ്‍വീനറായി പരിശോധന കമ്മിറ്റിയും വി മോയിമോന്‍ ഹാജി കണ്‍വീനറായി വെല്‍ഫയര്‍ കമ്മിറ്റിയും ഒ അബ്ദുല്‍ ഹമീദ് ഫൈസി കണ്‍വീനറായി വിദ്യാഭ്യാസ പരിഷ്‌കരണ നിര്‍ദ്ദേശ കമ്മിറ്റിയും ഹാജി കെ മമ്മദ് ഫൈസി ചെയര്‍മാനും പി എ ജബ്ബാര്‍ ഹാജി കണ്‍വീനറുമായി ലീഗല്‍ സെല്ലും സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി ചെയര്‍മാനും കെ ഉമര്‍ ഫൈസി കണ്‍വീനറുമായി അല്‍ബിര്‍റ് ഇസ്‌ലാമിക് പ്രീ സ്‌കൂള്‍ കമ്മിറ്റിയും രൂപീകരിച്ചു.

പ്രസിഡന്റ് പികെപി അബ്ദുസ്സലാം മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി കോട്ടുമല ടി എം ബാപ്പു മുസ്‌ലിയാര്‍ സ്വാഗതം പറഞ്ഞു. സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍, സി കെ എം സാദിഖ് മുസ്‌ലിയാര്‍, ചേലക്കാട് എ മുഹമ്മദ് മുസ്‌ലിയാര്‍, എം എം മുഹ്‌യുദ്ദീന്‍ മൗലവി, കെ ടി ഹംസ മുസ്‌ലിയാര്‍, കെ ഹൈദര്‍ ഫൈസി, എ വി അബ്ദുര്‍ റഹ്മാന്‍ മുസ്‌ലിയാര്‍, കെ ഉമര്‍ ഫൈസി, കെ മുഹമ്മദ് ഫൈസി, വാക്കോട് മൊയ്തീന്‍ കുട്ടി ഫൈസി, ടി കെ പരീക്കുട്ടി ഹാജി, എം സി മാഹിന്‍ ഹാജി, ടി പി അബ്ദുല്ല മുസ്‌ലിയാര്‍, ഡോ. എന്‍ എ എം അബ്ദുല്‍ ഖാദിര്‍, കെ എം അബ്ദുല്ല മാസ്റ്റര്‍, ഇ മൊയ്തീന്‍ ഫൈസി, കെ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, പി എ ജബ്ബാര്‍ ഹാജി, ടി എസ് മൂസ ഹാജി, എം ടി ഹംസ മാസ്റ്റര്‍, പി മാമുക്കോയ ഹാജി, എം സുബൈര്‍, പി എസ് അബ്ദുല്‍ ജബ്ബാര്‍, എം അബ്ബാസ് ഹാജി, കെ പി മുഹമ്മദ് ഹാജി, യു മുഹമ്മദ് ഷാഫി ഹാജി, ആര്‍ വി കുട്ടി ഹസ്സന്‍ ദാരിമി, കെ ടി കുഞ്ഞിമോന്‍ ഹാജി, കാടാമ്പുഴ മൂസ ഹാജി, എസ് കെ ഹംസ ഹാജി, കാളാവ് സൈദലവി മുസ്‌ലിയാര്‍, എം ഇമ്പിച്ചിക്കോയ മുസ്‌ലിയാര്‍, കെ എസ് ഇസ്മാഈല്‍ ഹാജി, മുസ്ഥഫ മാസ്റ്റര്‍ മുണ്ടുപാറ, ജി അബൂബക്കര്‍ ഹാജി കല്ലടുക്ക, ഹാജി ലിയാഖത്തലിഖാന്‍, കെ ടി കുഞ്ഞാന്‍, കെ പി കോയ, ഓണമ്പിള്ളി മുഹമ്മദ് ഫൈസി, കെ അബ്ദുല്‍ ഖാദിര്‍ ഫൈസി, എസ് വി മുഹമ്മദലി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ജനറല്‍ മാനേജര്‍ കെ മോയിന്‍കുട്ടി മാസ്റ്റര്‍ നന്ദി പറഞ്ഞു.

സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ്: പി കെ പി അബ്ദുസ്സലാം മുസ്‌ലിയാര്‍ പ്രസി., കോട്ടുമല ടി എം ബാപ്പു മുസ്‌ലിയാര്‍ സെക്ര., സയ്യിദ് ഹൈദര്‍ അലി ശിഹാബ് തങ്ങള്‍ ട്രഷ.



Keywords:  Kerala, Kozhikode, SKSSF, Panakkad Hyder Ali Shihab Thangal, Meeting, K Alikuty Musliyar, Kottumala Bappu Musliyar, SKIMVB.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia