സുരേഷ്‌കുമാറിന് സ്ഥാനക്കയറ്റം ആവശ്യപ്പെട്ട് ഭരത് ഭൂഷണ് കത്ത് നല്‍കിയിട്ടില്ല: വി എസ്

 


ചെറുവത്തൂര്: (www.kvartha.com 02/02/2015) ഐ എ എസ് ഓഫീസറും വി എസിന്റെ വിശ്വസ്തനുമായ കെ സുരേഷ് കുമാറിന് സ്ഥാനക്കയറ്റം നല്‍കാത്തതിന്റെ പേരിലാണ് തനിക്കെതിരെ പാറ്റൂണ്‍ ഫഌറ്റ് കേസില്‍ പ്രതിപക്ഷ നേതാവ് ആരോപണം ഉന്നയിക്കുന്നതെന്ന മുന്‍ ചീഫ് സെക്രട്ടറി ഇ കെ ഭരത് ഭൂഷന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് വി എസ് അച്യുതാനന്ദന്‍.

സുരേഷ്‌കുമാറിന് സ്ഥാനക്കയറ്റം ആവശ്യപ്പെട്ട് ഭരത് ഭൂഷണ് കത്ത് നല്‍കിയിട്ടില്ല: വി എസ്കാസര്‍കോട്ട് വിവിധ പരിപാടികളില്‍ പങ്കെടുക്കാനെത്തിയ വി എസ് മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു.
സുരേഷ് കുമാറിന്റെ സ്ഥാനക്കയറ്റത്തിനായി താന്‍ ആര്‍ക്കും കത്ത് നല്‍കിയിട്ടില്ലെന്നും വി എസ് കൂട്ടിച്ചേര്‍ത്തു. എല്ലാ മേഖലയിലും അഴിമതി ശീലമാക്കിയ ഉമ്മന്‍ചാണ്ടി ദേശീയ ഗെയിംസിലും അഴിമതി കാട്ടുകയായിരുന്നുവെന്ന് വി എസ് കുറ്റപ്പെടുത്തി.

ദേശീയ ഗെയിംസിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച്  അവതരിപ്പിച്ച ലാലിസത്തെ കുറിച്ചുള്ള ആരോപണങ്ങള്‍ പഠിച്ചശേഷം പ്രകതികരിക്കാമെന്നും അദ്ദേഹം പറഞ്ഞു.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read: 
എരിയാല്‍ ബാഡ്മിന്റണ്‍ ലീഗ് ഷട്ടില്‍ ടൂര്‍ണമെന്റ് 3,4,5 തീയതികളില്‍

Keywords:  V.S Achuthanandan, Allegation, Controversy, Kasaragod, Corruption, Chief Minister, Oommen Chandy, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia