സെറ്റ് 2012 - പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

 


സെറ്റ് 2012 - പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം: സെപറ്റംബര്‍ 30 ന് നടത്തിയ സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റിന്റെ (സെറ്റ്) ഫലം പ്രസിദ്ധീകരിച്ചു. www.lbscetnre.org, www.lbskerala.com വെബ്‌സൈറ്റുകളിലും ലഭിക്കും. ആകെ 30187 പേര്‍ പരീക്ഷ എഴുതിയതില്‍ 1909 പേര്‍ വിജയിച്ചു. വിജയശതമാനം 6.32.

ലിസ്റ്റില്‍ ഉള്‍പെട്ടിട്ടുള്ളവര്‍ അവരുടെ സെറ്റ് സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുന്നതിനുള്ള അപേക്ഷാഫോറം എല്‍.ബി.എസ്. സെന്ററിന്റെ വെബ് സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് ഇനിപ്പറയുന്ന രേഖകളുടെ ഗസറ്റഡ് ആഫീസര്‍ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, 30 രൂപയുടെ സ്റ്റാമ്പ് ഒട്ടിച്ച് സ്വന്തം മേല്‍വിലാസം എഴുതിയ എ4 വലിപ്പത്തിലുള്ള കവര്‍ സഹിതം ഡയറക്ടര്‍ എല്‍.ബി.എസ്. സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി, പാളയം, തിരുവനന്തപുരം 33 വിലാസത്തില്‍ അയച്ചുതരണം. സര്‍ട്ടിഫിക്കറ്റുകള്‍ 2013 മാര്‍ച്ച് മാസം മുതല്‍ വിതരണം ചയ്യും.

എസ്.എസ്.എല്‍.സി. സര്‍ട്ടിഫിക്കറ്റില്‍ പേര് ഉള്‍പ്പെടുന്ന പേജിന്റെ പകര്‍പ്പ്, ബിരുദാനന്തര ബിരുദ സര്‍ട്ടിഫിക്കറ്റും, മാര്‍ക്ക്‌ലിസ്റ്റും, ബി.എഡ്. സര്‍ട്ടിഫിക്കറ്റ്, അംഗീകാര സര്‍ട്ടിഫിക്കറ്റ് (കേരളത്തിന് പുറത്തുള്ള ബിരുദങ്ങള്‍ക്ക് മാത്രം), പ്രോസ്‌പെക്ടസിലെ ഖണ്ഡിക 2.2 ല്‍ പറഞ്ഞിട്ടില്ലാത്ത വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദം നേടിയവര്‍ തങ്ങളുടെ വിഷയങ്ങളുടെ തുല്യതാ സര്‍ട്ടിഫിക്കറ്റ്.

Keywords:  Thiruvananthapuram, Kerala, Exam, Result, SET, State Eligibility Test, Publish, L.B.S. Center, Website, Download, Application, Certificate, SSLC Certificate, Malayalam News, Kerala Vartha.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia