സോളാര്‍ തട്ടിപ്പ്: മുഖ്യ പ്രതി ബിജു രാധാകൃഷ്ണന് തമിഴ്നാട്ടില്‍ അറസ്റ്റിലായി
Jun 17, 2013, 14:00 IST
കോയമ്പത്തൂര്‍: കോളിളക്കം സൃഷ്ടിച്ച സോളാര്‍ തട്ടിപ്പു കേസിലെ മുഖ്യ പ്രതി ബിജു രാധാകൃഷ്ണന് അറസ്റ്റിലായി കോയമ്പത്തൂരില്‍ നിന്ന് തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30 ഓടെയാണ് ബിജുവിനെ പോലീസ് പിടികൂടിയത്.
ദിവസങ്ങളായി ഒളിവില്‍ കഴിയുകയായിരുന്ന ബിജുവിനെ തമിഴ്നാട് ക്യൂ ബ്രാഞ്ച് വിഭാഗത്തിന്റെ സഹായത്തോടെയാണ് കൊല്ലം ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്. ബിജുവിനെ തിങ്കളാഴ്ച വൈകുന്നേരത്തോടെ കേരളത്തിലെത്തിക്കും.
കേസില്‍ പോലീസ് തിരയുന്നതിനിടെ ബിജു രാധാകൃഷ്ണന് ടെലിവിഷന്‍ ചാനലുകളില്‍ ടെലിഫോണില്‍ സംസാരിച്ചിരുന്നു. എന്നാല്‍ പോലീസിന് ബിജുവിന്റെ ഒളിത്താവളത്തെകുറിച്ച് വ്യക്തമായ സൂചന ലഭിച്ചിരുന്നില്ല. ബിജു തമിഴ്നാട്ടിലേക്ക് കടന്നിരിക്കാമെന്ന നിഗമനത്തില്‍ പോലീസ് അവിടെ തിരച്ചില്‍ നടത്തുകയായിരുന്നു.
കേസിലെ മറ്റൊരു പ്രതിയായ സരിത അറസ്റ്റിലായ വാര്‍ത്ത പുറത്തുവന്ന ഉടനെയാണ് ബിജു രാധാകൃഷ്ണന് ഒളിവില്‍ പോയത്. അതേസമയം ബിജു കൂടുതല്‍ തട്ടിപ്പുകള്‍ നടത്തിയതായി പുറത്തുവന്നു. ആദ്യഭാര്യയുടെ കൊലപാതകമടക്കം 21 കേസുകളാണ് ബിജുവിനെതിരെയുള്ളത്. ഇയാളെക്കുറിച്ചുള്ള മറ്റു വിവരങ്ങള്‍ പോലീസ് അന്വേഷിച്ചു വരികയാണ്. രാജ്യവ്യാപകമായി 10 കോടിയിലധികം രൂപയുടെ തട്ടിപ്പാണ് ബിജു നടത്തിയത്.
Related News:
'ബിജു രക്ഷപ്പെട്ട ദിവസം ഒപ്പമുണ്ടായത് നടി ശാലു മേനോന്'
SUMMARY: Biju Radhakrishnan, the main accused solar cheating case is arrested from Coimbathoor, Taminadu.
Keywords: Biju Radha Krishnan, Solar, Arrested, Tamilnadu, Police, DYSP, News, Wife, Solar, TV, Channel, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ദിവസങ്ങളായി ഒളിവില്‍ കഴിയുകയായിരുന്ന ബിജുവിനെ തമിഴ്നാട് ക്യൂ ബ്രാഞ്ച് വിഭാഗത്തിന്റെ സഹായത്തോടെയാണ് കൊല്ലം ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്. ബിജുവിനെ തിങ്കളാഴ്ച വൈകുന്നേരത്തോടെ കേരളത്തിലെത്തിക്കും.
കേസില്‍ പോലീസ് തിരയുന്നതിനിടെ ബിജു രാധാകൃഷ്ണന് ടെലിവിഷന്‍ ചാനലുകളില്‍ ടെലിഫോണില്‍ സംസാരിച്ചിരുന്നു. എന്നാല്‍ പോലീസിന് ബിജുവിന്റെ ഒളിത്താവളത്തെകുറിച്ച് വ്യക്തമായ സൂചന ലഭിച്ചിരുന്നില്ല. ബിജു തമിഴ്നാട്ടിലേക്ക് കടന്നിരിക്കാമെന്ന നിഗമനത്തില്‍ പോലീസ് അവിടെ തിരച്ചില്‍ നടത്തുകയായിരുന്നു.
![]() |
Biju Radhakrishnan |
Related News:
'ബിജു രക്ഷപ്പെട്ട ദിവസം ഒപ്പമുണ്ടായത് നടി ശാലു മേനോന്'
SUMMARY: Biju Radhakrishnan, the main accused solar cheating case is arrested from Coimbathoor, Taminadu.
Keywords: Biju Radha Krishnan, Solar, Arrested, Tamilnadu, Police, DYSP, News, Wife, Solar, TV, Channel, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.