സ്ത്രീയെ ഉപയോഗിച്ച് യുവാവിനെയും സുഹൃത്തിനെയും ബന്ദിയാക്കി 5 ലക്ഷം തട്ടിയ പ്രതി അറസ്റ്റില്‍
May 23, 2012, 12:04 IST
കളനാട് സ്വദേശി നിസാറിനെയും സുഹൃത്തിനെയുമാണ് ചതിയില്‍പ്പെടുത്തി പണം തട്ടിയത്. പഴയങ്ങാടിക്കടുത്ത ഏഴോത്ത് താമസിക്കുന്ന ഒരു യുവതിയില്‍ നിന്ന് കടംവാങ്ങിയ പണം തിരിച്ചുകിട്ടാനുള്ള ശ്രമത്തിനിടയിലാണ് യുവാക്കള്‍ സംഘത്തിന്റെ കെണിയില്‍പ്പെട്ടത്. യുവതി യുവാക്കളില്‍ നിന്ന് 30,000 രൂപ കടംവാങ്ങിയിരുന്നു. പണം തിരിച്ചുതരാമെന്ന് പറഞ്ഞ യുവതി നിസാറിനോടും സുഹൃത്തിനോടും ഏഴോത്തുള്ള വീട്ടിലേക്ക് എത്താന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതനുസരിച്ച് കഴിഞ്ഞ ദിവസം യുവതിയുടെ വീട്ടിലെത്തിയ യുവാക്കളെ അവിടെ കാത്തിരിക്കുകയായിരുന്ന ഒരു സംഘം വീട്ടിനകത്താക്കി മുറിയില്‍ പൂട്ടിയിടുകയായിരുന്നു.
യുവതിയെ ഉപയോഗിച്ച് നഗ്നചിത്രമെടുത്ത് കെണിയില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയ സംഘം പുറത്ത് വിടണമെങ്കില്‍ 20 ലക്ഷം രൂപ മോചനദ്രവ്യമായി ആവശ്യപ്പെടുകയായിരുന്നു. യുവാക്കള്‍ പണം നല്‍കാനാവില്ലെന്ന് പറഞ്ഞെങ്കിലും സംഘം ഇവരെ നഗ്നചിത്രം പകര്‍ത്തി ഭീഷണിപ്പെടുത്തുകയായിരുന്നു. ഒടുവില്‍ 10 ലക്ഷം രൂപ നല്‍കാമെന്ന് നിസാറും സുഹൃത്തും സമ്മതിച്ചു. പിന്നീട് അഞ്ച് ലക്ഷം രൂപ യുവാക്കള്‍ ബന്ദിയാക്കിയ സംഘത്തിന് കൈമാറി. ബാക്കി പണം പിന്നീട് തരാമെന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ നിസാറിനെയും സുഹൃത്തിനെയും വിട്ടയക്കുകയായിരുന്നു. ഇവരുടെ പാസ്പോര്‍ട്ടും മറ്റ് യാത്രാരേഖകളും സംഘം കൈവശപ്പെടുത്തിയിരുന്നു.
ബാക്കി പണം നല്‍കാതെ ഇവ തിരിച്ച് നല്‍കില്ലെന്ന് സംഘം ശാഠ്യം പിടിച്ചു. സംഭവത്തെ കുറിച്ച് പിന്നീട് നിസാര്‍ പഴയങ്ങാടി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. യുവാക്കളെ ബന്ദികളാക്കിയ സംഘത്തില്‍ ഏഴ് പേര് ഉണ്ടായിരുന്നുവെന്നാണ് പോലീസിന് ലഭിച്ച വിവരം. പഴയങ്ങാടി എസ്ഐ എം അനിലിന്റെ നേതൃത്വത്തിലാണ് പോലീസ് അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തിയിരിക്കുന്നത്.
പിടിയിലായ ആരിഫ് നേരത്തെ ഏരിയാലിലെ ഒരു മദ്റസ അധ്യാപകനെ സ്ഥലമിടപാടുമായി ബന്ധപ്പെട്ട് ചട്ടഞ്ചാലിലെ ഒരു വീട്ടിലെത്തിച്ച് ഒരു യുവതിക്കൊപ്പം നഗ്നനാക്കി നിര്‍ത്തി പണം തട്ടിയക്കേസിലെ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.
Keywords: Kasaragod, Arrest, Woman, Youth, Cheating
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.