പാലക്കാട്: കോട്ടയം-എറണാകുളം റെയില്‍ പാതയില്‍ ; കണ്ടെത്തിയ സംഭവത്തില്‍ കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ സെന്തിലിനെ പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാടുനിന്നുമാണ് സെന്തിലിനെ അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിനായി സെന്തിലിന്റെ സുഹൃത്തുക്കളേയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
വെള്ളിയാഴ്ച സെന്തിലിന്റെ വീട്ടില്‍ പോലീസ് നടത്തിയ പരിശോധനയില്‍ സ്ഫോടകവസ്തു ഉണ്ടാക്കാനുപയോഗിച്ച വസ്തുക്കളുടെ അവശിഷ്ടങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. സ്‌ഫോടകവസ്തു നിറച്ച സ്റ്റീല്‍ പാത്രത്തില്‍ നിന്നും ലഭിച്ച പേര് പ്രകാരം പോലീസ് കസ്റ്റഡിയില്‍ എടുത്തയാള്‍ നല്‍കിയ മൊഴിയനുസരിച്ചാണ് അന്വേഷണം സെന്തിലിലെത്തിയത്.
അതേസമയം, റെയില്‍വേ പാതയിലെ കണ്ടെടുത്ത ബോംബിന്റെ സാങ്കേതിക വിദ്യ പ്രതിയെന്നു സംശയിക്കുന്ന സെന്തിലിന് എങ്ങനെ ലഭിച്ചു എന്ന കാര്യത്തില്‍ പൊലീസിന് ഒരു വ്യക്തതയുമില്ല. ബോംബില്‍ ഉപയോഗിച്ചിരുന്നത് 30 ഗ്രാം അമോണിയം നൈട്രേറ്റാണ്. അതേസമയം സെന്തില്‍ 9 സിം കാര്‍ഡുകള്‍ ഉപയോഗിച്ചു എന്നത് സംഭവത്തിന്റെ ദുരൂഹത വര്‍ധിപ്പിക്കുന്നു.
സംഭവത്തിനു പിന്നില്‍ വ്യക്തിവൈരാഗ്യമാകാമെങ്കിലും അമോണിയം നൈട്രേറ്റും ഡീസല്‍ മിശ്രിതവും കലര്‍ത്തിയ സ്ഫോടക വസ്തുവും ടൈമറും എന്ന ബോംബ് നിര്‍മാണത്തിന്റെ കൃത്യത പൊലീസിനെ വലയ്ക്കുന്നുണ്ട്. സര്‍ക്യൂട്ടിലെ കണക്ഷന്‍ വയറുകള്‍ ടൈമറിന്റെ സൂചിയില്‍ തട്ടി നിന്നതിനാല്‍ മാത്രമാണ് സ്ഫോടനം ഒഴിവായതെന്ന് വ്യക്തമായിട്ടുണ്ട്. 30 ഗ്രാം അമോണിയം നൈട്രേറ്റ്ാണ് ബോംബിന് ഉപയോഗിച്ചത് എന്നതിനാല്‍ പാളമോ ട്രെയിനിന്റെ എഞ്ചിനോ തകര്‍ക്കാന്‍ സ്ഫോടനം കൊണ്ടാവില്ല. എന്നാല്‍ അമോണിയം നൈട്രേറ്റിന്റെ അളവ് മാത്രം വര്‍ധിപ്പിച്ചാല്‍ ഉഗ്ര സ്ഫോടക ശേഷിയുള്ള ബോംബായി ഇതു മാറുമെന്നതാണ് അന്വേഷണസംഘത്തെ ഞെട്ടിക്കുന്നത്.
ബോംബ് നിര്‍മാണത്തില്‍ സെന്തിലിന് പരിശീലനം ലഭിച്ചേക്കാനുള്ള സാധ്യത പൊലീസ് തള്ളിക്കളയുന്നില്ലെങ്കിലും ഇതെവിടെ നിന്ന് എന്നതിനെക്കുറിച്ച് ഒരു സൂചനയുമില്ല.
Key Words: Kerala, Train, Railway Track, Bomb, Arrest, Accused

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.