Bus overturned | ഗൂഡല്ലൂരിൽ ബസ് മറിഞ്ഞ് ഒരാൾ മരിച്ചു; 15 പേർക്ക് പരുക്ക്
Jun 17, 2022, 14:17 IST
ഉത്തമപാളയം: (www.kvartha.com) കേരള തമിഴ്നാട് അതിർത്തിയിൽ കുമളിക്കടുത്ത് ഗൂഡല്ലൂരിൽ ബസ് മറിഞ്ഞ് ഒരാൾ മരിച്ചു. അപകടത്തില്‍ 15 പേർക്ക് പരുക്കേറ്റു. ഗൂഡല്ലൂർ സ്വദേശി കൃഷ്ണമൂർത്തിയാണ് മരിച്ചത്. പരുക്കേറ്റവരിൽ അഞ്ചു പേരെ തേനി മെഡികൽ കോളജിലും ബാക്കിയുള്ളവരെ കമ്പം, ഗൂഡല്ലൂർ എന്നിവിടങ്ങളിലെ സർകാർ ആശുപത്രികളിലും പ്രവേശിപ്പിച്ചു. രണ്ടു പേരുടെ നില ഗുരുതരമാണ്.
കോയമ്പത്തൂരിൽ നിന്നും കുമളിയിലേക്കു വന്ന തമിഴ്നാട് സ്റ്റേറ്റ് ട്രാൻസ്പോർട് കോർപറേഷന്റെ ബസാണ് രാവിലെ അഞ്ചുമണിയോടെ അപകടത്തിൽപ്പെട്ടത്. ഗൂഡല്ലൂരിനു സമീപം പാലം പുനർ നിർമിക്കുന്ന സ്ഥലത്ത്, റോഡരികിലെ മണ്ണിടിഞ്ഞാണ് അപകടമുണ്ടായത്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.