അനധികൃത മണ്ണെടുപ്പ്, നാട്ടുകാര്‍ റെയ്ഡിനിറങ്ങി : 10 ടിപ്പറുകള്‍ പിടികൂടി
Dec 10, 2012, 22:19 IST
പന്തളം: അനധികൃത മണ്ണെടുപ്പിനെതിരെ നാട്ടുകാര്‍ റെയ്ഡിനിറങ്ങി, 10 ടിപ്പറുകള്‍ പിടികൂടി. മണ്ണ് മാഫിയയുടെ അനധികൃത മണ്ണെടുപ്പിനെതിരെ നാട്ടുകാര്‍ നിരന്തരം പരാതിപ്പെട്ടിട്ടും നടപടിയെടുക്കാതിരുന്നതിനെ തുടര്‍ന്ന് നാട്ടുകാര്‍ തന്നെ റെയ്ഡിനിറങ്ങി. പുലര്‍ച്ചെ 5.45 ഓടെ ഉള്ളന്നൂര്‍ പുന്നക്കുന്ന് നെടിയാനിക്കുഴിയിലാണ് സംഭവം. മണ്ണെടുത്ത് കടത്തിയ 10 ടിപ്പര്‍ ലോറികള്‍ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു.
റെയില്‍വേയ്ക്കെന്ന് പറഞ്ഞ് അനധികൃതമായി മണ്ണെടുത്ത് കടത്തുന്ന ഇടയാറന്മുള സ്വദേശിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഈ അനധികൃത മണ്ണെടുപ്പിന് പിന്നില്‍. റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് പണം നല്കി റെയില്‍വേയുടെ പേരില്‍ അനധികൃതമായി പാസ്സ് സമ്പാദിച്ച് ആലപ്പുഴ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ സ്വകാര്യവ്യക്തികള്‍ക്ക് മണ്ണ് വിറ്റ് പണം സമ്പാദിക്കുകയാണ് ഈ മണ്ണ് മാഫിയാ സംഘങ്ങള്‍ ചെയ്തുവരുന്നത്.
Keywords: Pandalam, Tipper, Sand, Neighbour, Complaints, Today, Morning, Kerala Vartha, Malayalam Vartha, Malayalam News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.