Happiness | ഭാര്യയെ സന്തോഷിപ്പിക്കുന്ന 10 കാര്യങ്ങൾ

 
Ways to make your wife happy, marriage tips
Ways to make your wife happy, marriage tips

Representational Image Generated by Meta AI

● ഭാര്യയെ കെട്ടിപ്പിടിക്കുന്നത് സ്നേഹം പ്രകടിപ്പിക്കാൻ സഹായിക്കുന്നു.
● ഭാര്യയുടെ നല്ല പ്രവൃത്തികളെ അഭിനന്ദിക്കുന്നത് ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നു.
● ഭാര്യയെ നിസ്സാരമായി കാണാതിരിക്കുന്നത് ദാമ്പത്യം മെച്ചപ്പെടുത്തുന്നു.

(KVARTHA) ഇന്ന് നമ്മുടെ കേരളത്തിലേയ്ക്ക് തിരിഞ്ഞു നോക്കിയാൽ അഭ്യസ്തവിദ്യരായ ആളുകൾ ഏറെയാണെങ്കിലും കുടുംബത്തിൽ സന്തോഷം ഉള്ള സാഹചര്യമല്ല ഏറെയും കാണുന്നത്. കാരണം, ഭാര്യാ ഭർത്താക്കന്മാർക്കിടയിലെ പ്രശ്നങ്ങൾ തന്നെ. ധാരാളം പണം ഉണ്ടെങ്കിൽ പോലും കുടുംബത്തിൽ സമാധാനം ഇല്ലാത്ത അവസ്ഥ. പണ്ട് വിവാഹമോചനങ്ങൾ ഏറെയും വിദേശത്താണ് നടന്നിരുന്നതെങ്കിൽ ഇന്ന് അതൊക്കെ നമ്മുടെ കൺമുന്നിൽ കാണുന്ന സാഹചര്യത്തിലേയ്ക്കാണ് എത്തി നിൽക്കുന്നത്. 

എന്തിന് പ്രണയിച്ച് വിവാഹം കഴിച്ചവർ പോലും പിന്നീട് വൈകാതെ വിവാഹമോചനത്തിലേയ്ക്ക് എത്തുന്നത് കണ്ടുകൊണ്ടിരിക്കുന്നു. ദമ്പതിമാർക്കിടയിൽ പരസ്പരം  മനസ്സിലാക്കാൻ പറ്റാത്തത് ആണ് എല്ലാ കുടുംബങ്ങളിലെ എല്ലാ പ്രശ്നങ്ങളുടെയും അടിസ്ഥാന കാരണം. എങ്ങനെ ഇതിന് ഒരു പരിഹാരം ഉണ്ടാക്കാം. ഒരു ഭർത്താവിന് ഭാര്യയെ സന്തോഷിപ്പിക്കാവുന്ന 10 കാര്യങ്ങൾ ആണ് ഇവിടെ പറയുന്നത്. 

1. ഇടയ്ക്കിടയ്ക്ക് അവളെ കെട്ടിപ്പിടിക്കുക. സ്നേഹത്തോടെയുള്ള പരിലാളന ഭർത്താവിൽ നിന്നും എല്ലാ സ്ത്രീകളും ആഗ്രഹിക്കുന്നുണ്ട്. 

2. ഭർത്താവ് ഭാര്യയുടെ ഒരു  നല്ല ഒരു ശ്രോതാവ് ആകുക. അവളെ കുറെനേരം ക്ഷമയോടെ കേട്ട് ഇരിക്കാൻ പരിശീലിക്കുക. ഭാര്യയ്ക്ക് എന്തും തുറന്നുപറയാൻ പറ്റുന്ന ഒരു നല്ല ഭർത്താവായി മാറണം. 

3. ഭാര്യമാർ വീടുകളിൽ ചെയ്യുന്ന നല്ല പ്രവൃത്തികളെ അഭിനന്ദിക്കുക.. ഭർത്താവിൽ നിന്ന് ഒരു അഭിനന്ദനം ലഭിക്കുന്നത് അവർക്ക് ഏറെ സന്തോഷമേകും. ഭാര്യമാരുടെ കൂടുതൽ സ്നേഹം ഭർത്താവിന് അനുഭവിക്കാൻ ആവുകയും ചെയ്യും.

4. അവൾക്കുവേണ്ടി പാചകം ചെയ്യുക. പലപ്പോഴും വീടുകളിൽ സ്ത്രീകളാണ് പാകം ചെയ്യുന്നത്. ഒരിക്കലെങ്കിലും ഭർത്താക്കന്മാർ ഭാര്യമാർക്ക് പാചകം ചെയ്തുകൊടുക്കാൻ മനസ്സ് കാണിച്ചാൽ അത് കുടുംബത്തിൽ ഏറെ സന്തോഷം പ്രദാനം ചെയ്യും. 

5. അവളോട് ദയയോടും കൃപയോടും അനുകമ്പയോടു കൂടി പെരുമാറുക. എന്തിനും ഏതിനും ഭാര്യമാരെ കുറ്റപ്പെടുത്തി സന്തോഷിക്കുന്നത് ഭർത്താക്കന്മാർ ഒഴുവാക്കുക തന്നെ ചെയ്യണം. ഇങ്ങനെ ചെയ്താൽ കൂടുതൽ അകൽച്ച സംഭവിക്കുകയാകും ഫലം. അതുകൊണ്ട് ഭാര്യമാരോട് ദയയോടും കൃപയോടും അനുകമ്പയോടു കൂടി പെരുമാറുക.

6. അവളെ നിസ്സാരമായി കാണരുത്. ഭാര്യമാരെ നിസ്സാരരായി കാണുന്ന പല ഭർത്താക്കന്മാരും ഉണ്ട്. ഇതും ദോഷം ചെയ്യും, തങ്ങൾ ഇല്ലെങ്കിൽ ഭാര്യമാർക്ക് ഒന്നും ചെയ്യാൻ പറ്റില്ലെന്ന് നടിക്കുന്ന ഭർത്താക്കന്മാരാണ് ഭൂരിപക്ഷവും. അങ്ങനെയാവരുത്. അതുശരിയല്ല. നമ്മളില്ലെങ്കിലും അവർ ഇവിടെ ജിവിക്കുമെന്ന് വിശ്വസിച്ച് ഭാര്യമാർക്ക് കുടുംബങ്ങളിൽ വേണ്ട വില കല്പിക്കാൻ ഏതൊരു ഭർത്താവും ശ്രദ്ധിക്കേണ്ടതാണ്. 

7. ആരെങ്കിലും അവളെ താഴ്ത്തി കെട്ടാനോ കളിയാക്കുന്നതോ നിങ്ങളുടെ ശ്രദ്ധയിൽ പെട്ടാൽ അത് അവഗണിക്കരുത്, അവൾക്കുവേണ്ടി നിലകൊള്ളുക. ഇത് വലിയ പോയിൻ്റാണ്. ഇത് ചെയ്യാൻ ഏതെങ്കിലും ഭർത്താവിനോ സാധിച്ചോ. ആ കുടുംബം വിജയത്തിലേയ്ക്ക് നയിക്കപ്പെടുമെന്നത് തീർച്ചയാണ്. 

8. നിങ്ങൾ അവളിൽ നിന്ന് പ്രതീക്ഷിക്കുന്നതുപോലെ വിശ്വാസവും സത്യസന്ധതയും പുലർത്തുക. ഏതൊരു ഭർത്താവും എന്തും തുറന്നുപറയാൻ പറ്റുന്ന നല്ലൊരു സുഹൃത്തായി ഭാര്യമാരെ സങ്കല്പിക്കുക. ഭർത്താക്കന്മാർ ഭാര്യമാരിൽ നിന്ന് പ്രതീക്ഷിക്കുന്ന വിശ്വാസവും സത്യസന്ധതയും തിരിച്ച് അവരും പ്രതീക്ഷിക്കുന്നുണ്ട്. 

9. നിങ്ങളുടെ പങ്കാളിയോട് നിങ്ങളുടെ ഇഷ്ടങ്ങൾ അടിച്ചേൽപ്പിക്കുന്നതിന് പകരം അവരുടെ ഇഷ്ടം പോലെ അവരെ ജീവിക്കാൻ അനുവദിക്കുക. അവരുടെ നല്ല കാഴ്ചപ്പാടുകൾക്ക് പ്രോത്സാഹനം കൊടുക്കണം. അല്ലാതെ ഭർത്താക്കന്മാരുടെ തീരുമാനങ്ങൾ ഭാര്യമാരിൽ അടിച്ചേൽപ്പിച്ച് അവരെ ഒരു യന്ത്രം പോലെ ആക്കുകയല്ല വേണ്ടത്. 

10. അവളുടെ കുടുംബത്തെ ബഹുമാനിക്കുക. ഏതൊരു സ്ത്രീയും ആഗ്രഹിക്കുന്ന വലിയൊരു കാര്യമാണ് ഇത്. 

ഇത്രയും ആയാലും ഒരു പരിധിവരെ കുടുംബം ഭംഗിയായി കൊണ്ടുപോകുവാൻ ദമ്പതികൾക്ക് സാധിക്കും. ഇതിലൂടെ നല്ലൊരു പുതു തലമുറയെ കുടുംബത്തിൽ നിന്ന് വളർത്തിയെടുക്കാനും പറ്റും. മാതാപിതാക്കൾ ചെയ്യുന്നത് കണ്ടാണ് മക്കൾ വളരുന്നത്. അവർക്കും ഒരു മാതൃകയാവാൻ എല്ലാ അച്ഛൻ അമ്മമാർക്കും സാധിക്കണം.


ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.


10 ways a husband can make his wife happy and strengthen their relationship, from communication to mutual respect and understanding.

#MarriageTips #RelationshipGoals #HappyWife #FamilyHappiness #KeralaNews #LoveAndRespectNews Categories (separated with commas):

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia