10 വയസുകാരനെ കഴുത്തു ഞെരിച്ചുകൊന്നു; പിതൃസഹോദരി പോലീസ് കസ്റ്റഡിയില്‍

 


കോട്ടയം: കുടുംബവഴക്കിനെ തുടര്‍ന്ന് പത്തുവയസുകാരനെ കഴുത്തുഞെരിച്ചുകൊന്നു. സംഭവവുമായി ബന്ധപ്പെട്ട് പിതൃസഹോദരിയെ പോലീസ് കസ്റ്റഡിയിലെടുത്തു. കോട്ടയം നീണ്ടൂര്‍ കൈപ്പുഴ നെടുതോട്ടില്‍ ഷാജിയുടെ മകന്‍ രാഹുലാണ് മരിച്ചത്.

സംഭവത്തില്‍ ഷാജിയുടെ സഹോദരി വിജയമ്മയെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെയായിരുന്നു സംഭവം. ഷാജി വിദേശത്താണ് ജോലി ചെയ്യുന്നത്. ഷാജിയും ഭാര്യ ബിന്ദുവും കുടുംബവഴക്കിനെ തുടര്‍ന്ന് വേറിട്ട് താമസിച്ച് വരികയായിരുന്നു. ഇവര്‍ വിവാഹ മോചനം നടത്താന്‍ ധാരണയില്‍ എത്തിയിരുന്നു. അതിനിടെ, തിങ്കളാഴ്ച മുംബൈയില്‍ ജോലി ചെയ്യുന്ന വിജയമ്മ ഷാജിയുടെ വീട്ടില്‍ എത്തി. രാഹുലിനൊപ്പം കിടന്നുറങ്ങിയ വിജയമ്മ രാത്രി കുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
10 വയസുകാരനെ കഴുത്തു ഞെരിച്ചുകൊന്നു; പിതൃസഹോദരി പോലീസ് കസ്റ്റഡിയില്‍

തുടര്‍ന്ന് വിജയമ്മ തന്നെയാണ് പോലീസിനെ വിളിച്ച് കൊലപാതക വിവരം അറിയിച്ചത്. ഉടന്‍ പോലീസ് സ്ഥലത്തെത്തി വിജയമ്മയെ കസ്റ്റഡിയിലെടുക്കുകയും കുട്ടിയുടെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയും ചെയ്തു. വിവാഹ മോചനത്തിന് വേണ്ടി ഷാജിയെ സഹായിക്കാനാണ് താന്‍ കൊലപാതകം നടത്തിയതെന്ന് വിജയമ്മ പോലീസിന് മൊഴി നല്‍കി.

Also read:
ഹൊസങ്കടിയില്‍ പിടിയിലായത് കാശ്മീര്‍ അഭയാര്‍ത്ഥികള്‍; ഇന്റലിജന്‍സ് ചോദ്യം ചെയ്ത് വിട്ടയച്ചു

Keywords:  Kottayam, Killed, Murder, Accused, Police, Arrest, Kerala, Rahul, Crime, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia