Runaway | 'മുടി വെട്ടാത്തതിന് വഴക്ക് പറഞ്ഞു'; പാലക്കാട് 10 വയസുകാരന്‍ പിണങ്ങി വീടുവിട്ടിറങ്ങിയതായി പരാതി
● വീട്ടിലെ ഇരുചക്ര വാഹനമെടുത്താണ് പോയത്.
● കുട്ടിക്കായി അന്വേഷണം ഊര്‍ജിതമാക്കി.
● നഗരത്തില്‍ തന്നെ ഉണ്ടെന്ന് പൊലീസ്.
പാലക്കാട്: (KVARTHA) വീട്ടുകാര്‍ വഴക്കുപറഞ്ഞതിന് 10 വയസുകാരന്‍ പിണങ്ങി വീടുവിട്ടിറങ്ങിയതായി പരാതി. കൊല്ലങ്കോട് (Kollengode) ഗ്രാമ പഞ്ചായത്ത് പരിധിയിലെ അതുല്‍ പ്രിയനെയാണ് (Athul Priyan) കാണാതായത്. കുട്ടിക്കായി അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. അതുല്‍ പ്രിയന്‍ പാലക്കാട് നഗരത്തില്‍ തന്നെ ഉണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.
മുടി വെട്ടാത്തതിന് വഴക്ക് പറഞ്ഞതാണ് മകന്‍ വീട് വിട്ട് ഇറങ്ങാന്‍ കാരണമെന്ന് വിശദീകരിച്ച് അച്ഛന്‍ ഷണ്‍മുഖന്‍ രംഗത്തെത്തി. വീട്ടിലെ ഇരുചക്ര വാഹനമെടുത്താണ് മകന്‍ പോയത്. പുലര്‍ച്ചെ അഞ്ചുമണിക്ക് എഴുന്നേറ്റ് നോക്കിയപ്പോള്‍ മുറിയില്‍ മകനെ കണ്ടില്ല. വാഹനം വീടിന് സമീപത്തെ കവലയില്‍ കണ്ടെത്തി.
അമ്മക്ക് കത്ത് എഴുതിവച്ചാണ് അതുല്‍ തിങ്കളാഴ്ച പുലര്‍ച്ചെ വീട്ടില്‍ നിന്ന് പോയത്. മുടി വെട്ടാത്തതിന് അച്ഛന്‍ ചീത്ത പറഞ്ഞതിനാലാണ് പോകുന്നതെന്നാണ് കുട്ടിയുടെ നോട്ടുബുക്കില്‍ എഴുതിയത്. വണ്ടി കവലയില്‍ വെക്കാമെന്നും അമ്മയുടെ ബാഗില്‍ നിന്ന് 1000 രൂപയും എടുത്തിട്ടുണ്ടെന്നും എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ അമ്മയെ വിളിക്കാമെന്നും കത്തിലുണ്ടെന്നും അച്ഛന്‍ ഷണ്‍മുഖന്‍ പറഞ്ഞു.
വഴക്ക് പറഞ്ഞതില്‍ മനംനൊന്താണ് പോകുന്നതെന്ന് കത്തിലുള്ളതെന്നും സംഭവത്തില്‍ വീട്ടുകാരുടെ പരാതിയില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും കൊല്ലങ്കോട് പൊലീസ് പറഞ്ഞു.
#missingchild #findhim #palakkad #kerala #childsafety #helpfindhim