പത്താം ക്ലാസ് വിദ്യാര്‍ഥിയെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി
Oct 2, 2021, 12:20 IST
കൊല്ലം: (www.kvartha.com 02.10.2021) പത്താം ക്ലാസ് വിദ്യാര്‍ഥിയെ വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അഞ്ചല്‍ വെസ്റ്റ് സര്‍കാര്‍ ഹയര്‍ സെകന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥി അഭിഷേക് ആണ് മരിച്ചത്. അഞ്ചല്‍ ഇടമുളക്കലിലാണ് സംഭവം.
രാവിലെ എഴുന്നേല്‍ക്കാതെ വന്നതോടെ വീട്ടുകാര്‍ അന്വേഷിച്ചപ്പോഴാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം പോസ്റ്റ്‌മോര്‍ടെത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
Keywords: Kollam, News, Kerala, Student, Found Dead, Police, House, Death, 10th class student found dead in house
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.