ബാറ്റായി ഉപയോഗിച്ച തടിക്കഷണം തെറിച്ച് കഴുത്തിനു പിന്നില്‍ പതിച്ചു; 12കാരനു ദാരുണാന്ത്യം

 


മാവേലിക്കര: (www.kvartha.com 22.11.2019) ബാറ്റായി ഉപയോഗിച്ച തടിക്കഷണം അബദ്ധത്തില്‍ തെറിച്ച് കഴുത്തിനു പിന്നില്‍ കൊണ്ട വിദ്യാര്‍ത്ഥി മരിച്ചു. ചാരുംമൂട് പുതുപ്പള്ളിക്കുന്ന് വിനോദ് ഭവനില്‍ നവനീത്(12) ആണു മരിച്ചത്. ചാരുംമൂട് ചുനക്കര ഗവ. യുപിഎസിലെ ആറാം ക്ലാസ് വിദ്യാര്‍ഥിയാണ്. ഭക്ഷണം കഴിച്ചശേഷം കൈകഴുകാന്‍ പൈപ്പിനു സമീപത്തേക്കു പോകുന്നതിനിടെയായിരുന്നു സംഭവം.

ബാറ്റായി ഉപയോഗിച്ച തടിക്കഷണം തെറിച്ച് കഴുത്തിനു പിന്നില്‍ പതിച്ചു; 12കാരനു ദാരുണാന്ത്യം

സ്‌കൂള്‍ ഗ്രൗണ്ടില്‍ കളിച്ചു കൊണ്ടിരിക്കുകയായിരുന്ന ഒരു കുട്ടിയുടെ കൈയ്യില്‍ നിന്ന് അബദ്ധത്തില്‍ ബാറ്റായി ഉപയോഗിച്ച തടിക്കഷണം തെറിച്ചു പോവുകയും നവനീതിന്റെ കഴുത്തിനു പിന്നില്‍ കൊളളുകയുമായിരുന്നെന്നാണ് വിവരം. ഉടനെ കുട്ടിയെ അധ്യാപകരും സഹപാഠികളും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചു. കുട്ടിയുടെ നില ഗുരുതരമായിരുന്നതിനാല്‍ താലൂക്ക് ആശുപത്രിയിലേക്കു കൊണ്ടു പോകുന്നതിനിയിലായിരുന്നു മരണം.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Mavelikkara, News, Kerala, Boy, Death, Hospital, 12 year old boy died in Mavelikkara
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia