Imprisonment | മയക്ക് മരുന്ന് കടത്ത് കേസില്‍ 2 പ്രതികള്‍ക്ക് 12 വര്‍ഷം കഠിന തടവ്; കേസില്‍ കൂറുമാറിയ സി പി എം നേതാക്കള്‍ക്കെതിരെ നടപടി സ്വീകരിക്കാനും കോടതി ഉത്തരവ്
Feb 25, 2024, 11:23 IST
കണ്ണൂര്‍: (KVARTHA) ബംഗ്ലൂരുവില്‍ നിന്നും കാറില്‍ കടത്തിക്കൊണ്ട് വരികയായിരുന്ന മെത്താ ഫിറ്റ് മാനുമായി പിടിയിലായ കണ്ണൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ രണ്ട് പ്രതികള്‍ക്ക് 12 വര്‍ഷം കഠിന തടവും, ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ജസീര്‍ എസ് എം(44), സമീര്‍ പി കെ(46)എന്നിവരെയാണ് വടകര എന്‍ ഡി പി എസ് കോടതി ജഡ്ജ് വി പി എം സുരേഷ് ബാബു ശിക്ഷിച്ചത്.
പിഴ അടച്ചില്ലെങ്കില്‍ ആറു മാസം കൂടി കഠിന തടവ് അനുഭവിക്കണം. ഈ കേസില്‍ കൂറുമാറിയ ആറും, ഏഴും സാക്ഷികളായ സി പി എം നേതാക്കള്‍ക്കെതിരെ സി ആര്‍ പി സി സെക്ഷന്‍ 344 പ്രകാരം നടപടി സ്വീകരിക്കാനും കോടതി ഉത്തരവിട്ടു. സി പി എം പായം ലോകല്‍ കമിറ്റി അംഗവും മുന്‍ ഗ്രാമ പഞ്ചായത് അംഗവുമായ ഇരിട്ടി കിളിയത്തറ നടുവിലേടത്ത് പി എന്‍ സുരേഷ്(54), നിലവില്ലാത്തെ പഞ്ചായത് മെമ്പര്‍ ഇരിട്ടി വിളമന കിളിയന്തറ മടത്തി പറമ്പില്‍ അനില്‍ എം കൃഷ്ണന്‍(44)എന്നിവരാണ് കോടതിയില്‍ കൂറുമാറിയത്.
കോടതിക്ക് മുന്നില്‍ തെറ്റായ തെളിവുകള്‍ നല്‍കിയതിന് നീതിയുടെ താല്‍പര്യം പരിഗണിച്ച് ഇവര്‍ക്കെതിരെയുള്ള നടപടി തുടരാനും കോടതി ഉത്തരവിട്ടു. കേസിലെ പ്രതിയായ എസ് എം ജസീര്‍ ക്ഷേത്രസംരക്ഷണ സമിതി സംസ്ഥാന നേതാവും ഇരിട്ടി പ്രഗതി കോളജിലെ അധ്യാപകനും അധ്യാത്മീയപ്രഭാഷകനുമായ ഇരിട്ടി പുന്നാട്ടെ അശ്വിനി കുമാര്‍ കേസിലെ പ്രതികളിലൊരാളാണ്.
ഈ കേസിന്റെ വിചാരണ തലശേരി കോടതിയില്‍ നടന്നു വരുമ്പോഴാണ് ഇയാള്‍ മയക്കുമരുന്നുമായി പിടിയിലായത്. നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടുമായി ഇരുവര്‍ക്കും ബന്ധമുണ്ടെന്ന് പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. ബംഗ്ലൂരുവില്‍ നിന്നാണ് പ്രതികള്‍ കാറില്‍ മയക്കു മരുന്നുമായി എത്തിയത്.

Keywords: 12 years rigorous imprisonment for 2 accused in drug trafficking case, Kannur, News, Imprisonment, Drug Trafficking Case, Accused, Court Order, Judge, Eye Witness, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.