ദര്‍ശനം കഴിഞ്ഞ് മലയിറങ്ങുന്നതിനിടെ തീര്‍ത്ഥാടകരുടെ മുകളിലേക്ക് വന്‍മരം ഒടിഞ്ഞുവീണ് മൂന്നര വയസുകാരി ഉള്‍പ്പെടെ 13 അയ്യപ്പ ഭക്തന്മാര്‍ക്ക് പരിക്ക്; ആറുപേരുടെ നില ഗുരുതരം
Nov 26, 2019, 15:24 IST
ശബരിമല: (www.kvartha.com 26.11.2019) ദര്‍ശനം കഴിഞ്ഞ് മലയിറങ്ങുന്നതിനിടെ തീര്‍ത്ഥാടകരുടെ മുകളിലേക്ക് വന്‍മരം ഒടിഞ്ഞുവീണ് മൂന്നര വയസുകാരി ഉള്‍പ്പെടെ 13 അയ്യപ്പ ഭക്തന്മാര്‍ക്ക് പരിക്കേറ്റു. ആറുപേരുടെ നില ഗുരുതരം. ഏഴുപേരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചൊവ്വാഴ്ച പുലര്‍ച്ചെ 12.30 മണിയോടെ മരക്കൂട്ടത്തിന് സമീപമായിരുന്നു അപകടം. അപകടം നടന്ന ഉടനെ ദേശീയ ദുരന്ത നിവാരണ സേന, ഫയര്‍ ഫോഴ്‌സ് , പൊലീസ് സേനാംഗങ്ങള്‍ സ്ഥലത്തെത്തി പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാനാവശ്യമായ നടപടികള്‍ സ്വീകരിച്ചു.
ദര്‍ശനം കഴിഞ്ഞ് മലയിറങ്ങുകയായിരുന്ന തീര്‍ത്ഥാടകരുടെ ഇടയിലേക്ക് പെട്ടെന്ന് വലിയ ശബ്ദത്തോടെ മരം പൊട്ടിവീഴുകയായിരുന്നു. അര്‍ധരാത്രിയില്‍ പെട്ടെന്ന് മരം പൊട്ടി വീണപ്പോള്‍ തീര്‍ത്ഥാടകര്‍ക്ക് ഓടി രക്ഷപ്പെടാന്‍ കഴിഞ്ഞില്ല.
കേരളത്തിന് പുറമെ ആന്ധ്രാ, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ നിന്നുള്ള ഭക്തര്‍ക്കാണ് പരിക്കേറ്റത്. രാത്രി അനുഭവപ്പെട്ട ശക്തമായ കാറ്റിലും മഴയിലും പെട്ട് വന്‍മരം ഒടിഞ്ഞുവീഴുകയായിരുന്നു.

ചിറ്റാര്‍ പുലിക്കൂട്ടുങ്കല്‍ അഭിരാമി (മൂന്നര), പിതാവ് അനില്‍ കുമാര്‍ (35), അമ്മൂമ്മ ശാന്തമ്മ (65), മലപ്പുറം തിരൂര്‍ സ്വദേശി പ്രേമന്‍ (36), തെലുങ്കാന നല്‍ഗണ്ഡ കോട്ട ശ്രീനിവാസ് (50), ആന്ധ്ര ഗുണ്ടൂര്‍ സ്വദേശികളായ കെ എം സതീഷ് (34), രാമേശ്വര്‍ റാവു (43), രവി (30), ഗുരുപ്രസാദ് (35), തമിഴ്‌നാട് മേട്ടൂര്‍ സ്ട്രീറ്റ് രഘുപതി (40), തമിഴ്‌നാട് തിരുവള്ളുവര്‍ സ്വദേശികളായ കുമാര്‍ (49), രുദ്രമൂര്‍ത്തി (5), വടിവേല്‍ (49) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
അനില്‍, ശാന്തമ്മ, അഭിരാമി, ശ്രീനിവാസ്, കെ എം സതീഷ്, രാമേശ്വര്‍ റാവു, രവി എന്നിവരെയാണ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതില്‍ മൂന്നര വയസുകാരി ഒഴികെ മറ്റുള്ളവരുടെ പരിക്ക് ഗുരുതരമാണ്.
പരിക്കേറ്റവരെ മരക്കൂട്ടത്തുനിന്ന് ഡോളിയിലും സ്ട്രച്ചറുകളിലുമായി പൊലീസും ഫയര്‍ ഫോഴ്‌സ്, ആര്‍ എ എഫും ചേര്‍ന്നാണ് പമ്പയിലെയും നീലമലയിലെയും ആശുപത്രികളില്‍ എത്തിച്ച് പ്രാഥമിക ശുശ്രൂഷകള്‍ നല്‍കിയത്. ചന്ദ്രാനന്ദന്‍ റോഡിലേക്ക് ഒടിഞ്ഞുവീണ വലിയമരം പൊലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് രാത്രി തന്നെ മുറിച്ചുമാറ്റി. അപകടത്തെക്കുറിച്ച് സന്നിധാനം സ്‌പെഷ്യല്‍ ഓഫീസര്‍ റിപ്പോര്‍ട്ട് തേടി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: 13 Sabarimala pilgrims injured in Kerala, Sabarimala, Sabarimala Temple, News, Injured, Hospital, Treatment, Police, Kerala, Shabarimala Pilgrims.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.