ചവിട്ടും തൊഴിയുമേറ്റിട്ടും കവര്‍ച്ചക്കാരില്‍ നിന്നും മുത്തശ്ശിയെ രക്ഷിച്ച 13കാരന് ഇപ്പോള്‍ ഹീറോ
Oct 2, 2015, 15:35 IST
പേരാമംഗലം: (www.kvartha.com 02.10.2015) ചവിട്ടും തൊഴിയുമേറ്റിട്ടും കവര്‍ച്ചക്കാരില്‍ നിന്നും മുത്തശ്ശിയെ രക്ഷിച്ച 13കാരന് ഇപ്പോള്‍ ഹീറോ. പട്ടാപ്പകല്‍ മോഷണത്തിനെത്തിയ കള്ളനെ തുരത്തിയാണ് ചൂലിശ്ശേരിയില്‍ വടക്കന്‍ വീട്ടില്‍ കെട്ടിട നിര്‍മ്മാണ തൊഴിലാളിയായ ബാബുവിന്റെയും ജാന്‍സിയുടേയും മകനായ ബാബു ആന്റണി (13) കള്ളന്റെ മോഷണ ശ്രമം തടഞ്ഞ് മുത്തശ്ശിയെ രക്ഷിച്ചത്.
ബാബു ജോലിയ്ക്ക് പോകുമ്പോള്‍ മാതാവ് റോസ (87) മാത്രമാണ് വീട്ടിലുണ്ടാവുക. ഇതൊക്കെയറിഞ്ഞാണ് പകല്‍ പത്തുമണിയോടെ കള്ളന് മോഷ്ടിക്കാനെത്തിയത്. ഒടുവില്‍ കൊച്ചുകുട്ടിയുടെ ഇടിയേറ്റ് ഓടിപ്പോവുകയും ചെയ്തു.
അസുഖം ബാധിച്ചതിനെ തുടര്‍ന്ന് കുട്ടി കഴിഞ്ഞ രണ്ട് ദിവസമായി സ്കൂളില്‍ പോകുന്നുണ്ടായിരുന്നില്ല. മരുന്നു കഴിച്ചു വീട്ടില്‍ വിശ്രമിക്കുമ്പോഴാണു കതകിന്റെ കുറ്റി പുറത്തു നിന്ന് ആരോ തുറക്കുന്നത് ശ്രദ്ധയില്‍പെട്ടത്. കതക് അകത്തു നിന്ന് തള്ളിപ്പിടിച്ച് മോഷ്ടാവിനെ തടയാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
തുടര്‍ന്ന് മോഷ്ടാവിന്റെ അരയില്‍ തൂങ്ങി കൈകള്‍ കൊണ്ട് വരിഞ്ഞ് മുറുക്കി തടഞ്ഞ ബാബുവിനെ
കള്ളന് കുതറി വീഴ്ത്തി വയറ്റില്‍ ശക്തിയായി ചവിട്ടി. നിലവിളിച്ച് ചാടിയെഴുന്നേറ്റ ബാബു ആന്റണി കയ്യില്‍ കിട്ടിയ സ്റ്റൂളെടുത്ത് മോഷ്ടാവിനെ നേരിട്ടു. ഒടുവില്‍ മുഖം മറച്ചിരുന്ന തുണി മാറ്റാന്‍ ശ്രമിച്ചതോടെ കള്ളന് ഇറങ്ങി ഓടുകയായിരുന്നു. കുട്ടിയുടെ കരച്ചില് കേട്ട് അയല്‍വാസികള്‍ ഓടിയെത്തി തിരച്ചില്‍ നടത്തിയെങ്കിലും കള്ളനെ കണ്ടെത്താനായില്ല. കള്ളന്റെ ചവിട്ടേറ്റ ബാബു ആന്റണിയെ നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത് .
കള്ളന് പോയശേഷമാണ് നടന്ന കാര്യങ്ങളെ കുറിച്ചോര്‍ത്ത് പേടി തോന്നിയതെന്നും മുത്തശ്ശിയെ കള്ളന് ഉപദ്രവിയ്ക്കുമെന്ന് ഭയന്നാണ് താന്‍ കള്ളനെ നേരിട്ടതെന്നുമാണ് ബാബു ആന്റണി പറയുന്നത്. പരിക്ക് ഗുരുതമല്ല. അവണൂര്‍ ശാന്ത സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ബാബു ആന്റണി. പേരാമംഗലം പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
Keywords: 13 year old boy save his grandmother from Thief, Police, Complaint, Injured, Treatment, Kerala.

Also Read:
മുള്ളേരിയ, പെര്‍ള, ബദിയഡുക്ക ഭാഗങ്ങളില്‍ ഞായറാഴ്ച പകല്‍ വൈദ്യുതി മുടങ്ങും
Keywords: 13 year old boy save his grandmother from Thief, Police, Complaint, Injured, Treatment, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.