പ്രവേശന ദിവസം വ്യത്യസ്ത അപകടങ്ങളില്‍ 2 കുട്ടികള്‍ മരിച്ചു; 4 കുട്ടികള്‍ക്ക് പരിക്കേറ്റു

 


കൊല്ലം: (www.kvartha.com 01.06.2016) സ്‌കൂള്‍ പ്രവേശന ദിവസം തന്നെ വ്യത്യസ്ത അപകടങ്ങളില്‍ രണ്ടു കുട്ടികള്‍ മരിച്ചു. നാലുകുട്ടികള്‍ക്ക് പരിക്കേറ്റു. കൊല്ലത്തും കോഴിക്കോടുമാണ് അപകടം ഉണ്ടായത്. കൊല്ലത്ത് സ്‌കൂളിന്റെ തൂണ്‍ തകര്‍ന്നാണ് വിദ്യാര്‍ഥി മരിച്ചത്. മുഖത്തല എംജിടിഎച്ച്എസ് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥി നിശാന്താണ് (13) മരിച്ചത്.

ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നരമണിയോടെയാണ് സംഭവം. വരാന്തയുടെ തൂണ്‍ ഇളകി തകര്‍ന്നുവീഴുകയായിരുന്നു. സംഭവസ്ഥലത്തുവെച്ചുതന്നെ കുട്ടി മരിച്ചു. പഴക്കമുള്ള സ്‌കൂളായതിനാല്‍ കെട്ടിടത്തിന് ബലക്ഷയം ഉണ്ടായിരുന്നു. മഴപെയ്തതോടെ ബലക്ഷയം കൂടി. മറ്റൊരു സ്‌കൂളില്‍ നിന്ന് ടിസി വാങ്ങി ബുധനാഴ്ച രാവിലെയാണ് നിഷാന്ത് ഈ സ്‌കൂളില്‍ ചേര്‍ന്നത്.

കോഴിക്കോട് ചെറുവണ്ണൂരില്‍ സ്‌കൂളിലേക്ക് പോകുന്ന ഓട്ടോ മറിഞ്ഞ് വിദ്യാര്‍ത്ഥി മരിച്ചതാണ് മറ്റൊരു സംഭവം. യുകെജി വിദ്യാര്‍ഥിയായ നുജ നസ്‌റ (അഞ്ച്) ആണ് മരിച്ചത്. അപകടത്തില്‍ നാല് കുട്ടികള്‍ക്ക് പരുക്കേറ്റു. നുജയ്ക്ക് തലയ്ക്കാണ് പരിക്കേറ്റത്. ബുധനാഴ്ച രാവിലെ എട്ടുമണിയോടെയായിരുന്നു അപകടം. എതിരെവന്ന ബൈക്കിനെ ഇടിക്കാതിരിക്കാന്‍ ഓട്ടോ വെട്ടിച്ചുമാറ്റുന്നതിനിടെയാണ് അപകടം. ആന്തരിക രക്തസ്രാവം നിയന്ത്രിക്കാനായില്ലെന്ന് ആശുപത്രിയധികൃതര്‍ അറിയിച്ചു.സെന്റ് ഫ്രാന്‍സിസ് ഇംഗ്‌ളീഷ് മീഡിയം സ്‌കൂളിലെ കുട്ടികളാണ് അപകടത്തില്‍പ്പെട്ടത്.
പ്രവേശന ദിവസം വ്യത്യസ്ത അപകടങ്ങളില്‍ 2 കുട്ടികള്‍ മരിച്ചു; 4 കുട്ടികള്‍ക്ക് പരിക്കേറ്റു

Also Read:
വൃത്തിയാക്കുന്നതിനിടെ കിണര്‍ ഇടിഞ്ഞ് വീണ് തൊഴിലാളി മരിച്ചു

Keywords:  13-year old child dies after falling in school's Pillar, Kollam, Kozhikode, hospital, Treatment, Doctor, Injured, Auto Driver, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia