വീട്ടമ്മയുടെ വയറ്റില്‍ നിന്ന് 13 കിലോ സോളിഡ് ഓവേറിയന്‍ ട്യൂമര്‍ നീക്കം ചെയ്തു
Feb 13, 2013, 17:44 IST
കോട്ടയം: വീട്ടമ്മയുടെ വയറ്റില്‍ നിന്ന് 13 കിലോ സോളിഡ് ഓവേറിയന്‍ ട്യൂമര്‍ നീക്കം ചെയ്തു. നാഗമ്പടം എസ് എച്ച് മെഡിക്കല്‍ സെന്റര്‍ ആശുപത്രിയിലാണ് ഈ അപൂര്‍വ ശസ്ത്രക്രിയ നടന്നത്. കുമാരനെല്ലൂര്‍ സ്വദേശിനിയായ നാല്‍പ്പത്തഞ്ചുകാരിയൂടെ വയര്‍ വീര്‍ത്തുവരുകയും വേദന അനുഭവപ്പെടുകയും ചെയ്തതോടെ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
തുടര്‍ന്ന് നടന്ന പരിശോധനയിലാണ് വയറ്റില്‍ ട്യൂമര്‍ ഉണ്ടെന്ന് കണ്ടെത്തിയത്. മൂന്ന് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ ഇവരുടെ വയറ്റില്‍ നിന്ന് 13 കിലോ തൂക്കമുള്ള സോളിഡ് ഓവേറിയന്‍ ട്യുമറാണ് നീക്കം ചെയ്യപ്പെട്ടത്. ഗൈനക്കോളജി വിഭാഗം മേധാവി ഡോ.സിസ്റ്റര്‍ ജസ്സി എം ആന്റണി, ജനറല്‍ സര്‍ജറി വിഭാഗം മേധാവി ഡോ.ജയചന്ദ്രബാബു എന്നിവരുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ.
Keywords: Jessy, Doctor, Hospital, Housewife, Kottayam, Kumaranelloor, Surgary, Kvartha, Malayalam News, Kerala Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.