ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം തുടങ്ങി: സംസ്ഥാനം ഗുരുതരമായ ധനപ്രതിസന്ധിയിലാണെന്ന് ഗവര്‍ണര്‍

 


തിരുവനന്തപുരം: (www.kvartha.com 24.06.2016) ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം തുടങ്ങി. ഇതോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന പതിനാലാം നിയമസഭയുടെ ആദ്യബജറ്റ് സമ്മേളനം ആരംഭിച്ചു. സംസ്ഥാനം ഗുരുതരമായ ധനപ്രതിസന്ധി നേരിടുകയാണെന്ന് നയപ്രഖ്യാപനത്തില്‍ ഗവര്‍ണര്‍ പി.സദാശിവം പറഞ്ഞു.

വാര്‍ഷിക പദ്ധതി നടപ്പാക്കുന്നതില്‍ ഗുരുതരമായ വീഴ്ചയാണ് സംഭവിച്ചത്. സര്‍ക്കാരിന്റെ ഇപ്പോള്‍ ചിലവിന് കടം വാങ്ങേണ്ട അവസ്ഥയാണുള്ളത്. ജനം അഴിമതിക്കെതിരെ വിധിയെഴുതുകയായിരുന്നു. അതില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും തയാറല്ല. ഇക്കാര്യം ഉടന്‍ തന്നെ ദൃശ്യമാകുമെന്നും അദ്ദേഹം വ്യക്തമാക്കി. പരിസ്ഥിതിയും ജനതാല്‍പര്യവും സംരംക്ഷിച്ചുകൊണ്ട് സ്വകാര്യനിക്ഷേപം നടപ്പാക്കും. ആഗോളീകരണത്തിന് ജനകീയ ബദല്‍ കൊണ്ടുവരുമെന്നും ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ പറഞ്ഞു.

പ്രസംഗത്തിലെ പ്രധാന പരാമര്‍ശങ്ങള്‍:

ഐടി നയം രണ്ടുമാസത്തിനകം നടപ്പാക്കും. ഇന്ത്യയില്‍ ഒന്നാമതെത്തുക എന്നതാണ് ലക്ഷ്യം.

വികസിത രാജ്യങ്ങളിലെ മാതൃക കേരളത്തിലും പിന്തുടരും

കഴക്കൂട്ടം ടെക്‌നോസിറ്റി പണി ഉടന്‍ പൂര്‍ത്തിയാക്കും

പശ്ചാത്തല സൗകര്യവികസനം അടിയന്തരാവശ്യം

കന്നുകാലി വളര്‍ത്തല്‍ പ്രോത്സാഹിപ്പിക്കാന്‍ പദ്ധതി, ധനസഹായം

24x7 വെറ്ററിനറി ഡോക്ടര്‍മാരുടെ സേവനം ഉറപ്പാക്കും.

എട്ടു മുതല്‍ 12 വരെ ക്ലാസുകള്‍ ഹൈടെക്കാക്കും

ഉച്ചഭക്ഷണ പദ്ധതി കാര്യക്ഷമമാക്കും

പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ കുടുംബ ആരോഗ്യ കേന്ദ്രങ്ങളാക്കും

എയ്ഡ്‌സ് രോഗികളുടെ പുനഃരധിവാസത്തിന് പദ്ധതി

രോഗ പ്രതിരോധ സംവിധാനം മെച്ചപ്പെടുത്തും

മതനിരപേക്ഷത സംരക്ഷിക്കാന്‍ എല്ലാ നടപടിയും സ്വീകരിക്കും. കുട്ടികളുടെ നൈപുണ്യ വികസനത്തിനും പദ്ധതി

ജൈവ പച്ചക്കറി വ്യാപകമാക്കും

വികസനം പരിസ്ഥിതി സൗഹൃദമാണെന്ന് ഉറപ്പാക്കും

തദ്ദേശ സ്ഥാപനങ്ങളില്‍ സോഷ്യല്‍ ഓഡിറ്റ് നിര്‍ബന്ധമാക്കും

സോയില്‍ ഹെല്‍ത്ത് കാര്‍ഡുകള്‍ വിതരണം ചെയ്യും

25 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും

ഐടി, ടൂറിസം, ബയോടെക്‌നോളജി മേഖലകളില്‍ 10 ലക്ഷം തൊഴിലവസരം.

നെല്ല്, നാളികേര സംഭരണ കുടിശിക ഉടന്‍ നല്‍കും

1500 പുതിയ സ്റ്റാര്‍ട്ടപ്പുകള്‍ കൊണ്ടുവരും

മൂന്നു ലക്ഷം ഹെക്ടര്‍ നെല്‍കൃഷി വ്യാപിപ്പിക്കും

കുട്ടനാട് പാക്കേജ് പുനഃരുജ്ജീവിപ്പിക്കണം

രാഷ്ട്രീയമാറ്റം പദ്ധതികളെ മാറ്റില്ലെന്ന് ഉറപ്പുവരുത്തും

മാലിന്യ നിര്‍മാര്‍ജനത്തിന് പുതിയ പദ്ധതി. ഖരമാലിന്യങ്ങള്‍ സംസ്‌കരിക്കാന്‍ പ്രത്യേക യൂണിറ്റ്

നവംബര്‍ ഒന്നിന് ഗ്രാമങ്ങള്‍ ശുചീകരിക്കാന്‍ പ്രത്യേക പദ്ധതി

നാലു ശതമാനം പലിശയ്ക്ക് കാര്‍ഷിക വായ്പ ലഭ്യമാക്കും

ജില്ലാ ഉപതലങ്ങളില്‍ ജനകീയ സമ്പര്‍ക്കപരിപാടി നടപ്പാക്കും. പ്രശ്‌നങ്ങള്‍ അവിടെവച്ചുതന്നെ പരിഹരിക്കും

വികസനത്തിന് സ്വകാര്യനിക്ഷേപകരെ ആകര്‍ഷിക്കും.

തദ്ദേശ സ്ഥാപനങ്ങളുടെ പ്രാദേശിക വികസനഫണ്ട് കൂട്ടും

സാമ്പത്തിക അച്ചടക്കം നടപ്പാക്കും

എല്ലാ പഞ്ചായത്തുകളിലും വൈ ഫൈ

സെക്രട്ടേറിയറ്റ്, ജില്ലാ കേന്ദ്രങ്ങളില്‍ ഇ- ഓഫിസ് സംവിധാനം

പട്ടിണിരഹിത സംസ്ഥാനമാണ് ലക്ഷ്യം

ഗ്യാസ് പൈപ്പ് ലൈന്‍ പദ്ധതി നടപ്പാക്കും

ദേശീയ പാതയ്ക്കായി ഭൂമിയേറ്റെടുക്കുമ്പോള്‍ വിപണി വില നല്‍കും. പുനരധിവാസം ഉറപ്പാക്കും

വികസനത്തിന് സ്വകാര്യ നിക്ഷേപം സ്വീകരിക്കും.

പദ്ധതികള്‍ ജനങ്ങളെ വിശ്വാസത്തിലെടുത്തു മാത്രം

ദുര്‍ബല വിഭാഗങ്ങളെ ശാക്തീകരിക്കാന്‍ കൂടുതല്‍ പദ്ധതികള്‍

അഴിമതിരഹിത ഭരണം ഉറപ്പാക്കും

വനിതാ ശിശുക്ഷേമത്തിന് പുതിയ വകുപ്പ് രൂപീകരിക്കും

11 ദിവസം നീളുന്ന 14 -ാം നിയമസഭയുടെ ആദ്യ ബജറ്റ് സമ്മേളനത്തില്‍ ധവളപത്രം, ഡപ്യൂട്ടി സ്പീക്കര്‍ തിരഞ്ഞെടുപ്പ് തുടങ്ങി ഗൗരവമായ പല കാര്യങ്ങളും ചെയ്തു തീര്‍ക്കാനുണ്ട്. വെള്ളിയാഴ്ച മുന്‍സ്പീക്കര്‍ ടി.എസ്. ജോണിന് ചരമോപചാരം അര്‍പ്പിച്ച് സഭ പിരിയും. 

റമസാനായതിനാല്‍ ജൂലൈ ഒന്നു മുതല്‍ എഴുവരെ സഭ ചേരില്ല. എട്ടിന് പുതിയ സര്‍ക്കാരിന്റ ആദ്യബജറ്റ് ധനമന്ത്രി തോമസ് ഐസക്ക് അവതരിപ്പിക്കും. ഇതോടൊപ്പം ഒക്ടോബര്‍ വരെയുള്ള വോട്ട് ഓണ്‍ അക്കൗണ്ടും നടക്കും. തുടര്‍ന്ന് ബജറ്റിന്‍ മേല്‍ ചര്‍ച്ച, സംസ്ഥാനത്തിന്റ സാമ്പത്തിക സ്ഥിതിയെ കുറിച്ചുള്ള ധവളപത്രം, ഡപ്യൂട്ടി സ്പീക്കര്‍ തിരഞ്ഞെടുപ്പ് എന്നിവയും സഭാസമ്മേളനത്തില്‍ ഉണ്ടാകും.

അതേസമയം ഭരണപക്ഷത്തിനെതിരെ പ്രതിപക്ഷത്തിന് ആഞ്ഞടിക്കാനുള്ള വകകള്‍ ഏറെയുണ്ട്. തലശേരിയില്‍ ദലിത് യുവതികളെ ജയിലിലടച്ച സംഭവം, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വിവാദം, യോഗയിലെ കീര്‍ത്തനം, ജിഷ വധക്കേസ് തുടങ്ങിയവ സഭയെ ബഹളമയമാക്കും. 

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റ നിലപാടും അതിരപ്പിള്ളി പദ്ധതിയിലെ ഭരണപക്ഷ ഭിന്നതയും പ്രതിപക്ഷം ആയുധമാക്കും. അതേസമയം യുഡിഎഫ് സര്‍ക്കാരിന്റ അഴിമതി ആരോപണങ്ങള്‍ തന്നെയായിരിക്കും ഭരണപക്ഷത്തിന്റ പ്രതിരോധായുധം.

ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം തുടങ്ങി: സംസ്ഥാനം ഗുരുതരമായ ധനപ്രതിസന്ധിയിലാണെന്ന് ഗവര്‍ണര്‍

Also Read:
നീലേശ്വരം പള്ളിക്കര ക്വാര്‍ട്ടേഴ്‌സില്‍ കഞ്ചാവ് വില്‍പ്പന: മലപ്പുറം സ്വദേശികളായ രണ്ട് കാറ്ററിംഗ് തൊഴിലാളികള്‍ അറസ്റ്റില്‍

Keywords:  14th legislative assembly first budget session begin, P Sadashivam, Pinarayi vijayan, Chief Minister, UDF, Corruption, Goverment, Controversy, Thalassery, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia