ആണ്‍വേഷം കെട്ടിയ പെണ്‍കുട്ടി തിരുവനന്തപുരം നഗരത്തില്‍ കറങ്ങി; ഒടുവില്‍ പിടിയിലായി
Sep 25, 2015, 13:01 IST
തിരുവനന്തപുരം: (www.kvartha.com 25.09.2015) ആണ്‍വേഷം കെട്ടിയ 15കാരി തിരുവനന്തപുരം നഗരത്തില്‍ ചുറ്റിയടിച്ചു. ഒടുവില്‍ പിടിയിലാവുകയും ചെയ്തു. ഇക്കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം. വീട്ടില്‍ നിന്നും രാവിലെ സ്‌കൂളില്‍ പോകുന്നുവെന്ന് പറഞ്ഞാണ് പെണ്‍കുട്ടി പുറത്തിറങ്ങിയത്.
എന്നാല്‍ വൈകുന്നേരമായിട്ടും കുട്ടി തിരിച്ചെത്താതിനെ തുടര്‍ന്ന് വീട്ടുകാര്‍ പരാതിയുമായി പോലീസ് സ്‌റ്റേഷനിലെത്തി. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം നടത്തിവരുന്നതിനിടെയാണ് പെണ്‍കുട്ടിയെ വെള്ളറട ഡിപ്പോയില്‍ കണ്ടെത്തിയത്. രാത്രി അവസാന വണ്ടിക്ക് വെള്ളറടയില്‍ വന്നിറങ്ങിയ പെണ്‍കുട്ടിയെ ഒറ്റനോട്ടത്തില്‍ പോലും തിരിച്ചറിയില്ലായിരുന്നു.
സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെയാണ്. ബുധനാഴ്ച രാവിലെ സ്‌കൂളില്‍
പോകാന്‍ വീട്ടില്‍ നിന്നും ഇറങ്ങിയ പെണ്‍കുട്ടി നെയ്യാറ്റിന്‍കര വഴി തിരുവനന്തപുരത്തു പോയി കാട്ടാക്കടയിലെത്തി. പിന്നീട് കാട്ടാക്കടയിലെ ബാര്‍ബര്‍ ഷോപ്പിലെത്തി മുടി ആണ്‍കുട്ടികളെ പോലെ വെട്ടി. വീണ്ടും തിരുവനന്തപുരത്തെത്തി സഹോദരന്റെ വസ്ത്രങ്ങളണിഞ്ഞ് നഗരം ചുറ്റി.
രാത്രി വെള്ളറട ഡിപ്പോയില്‍ വെച്ച് പെണ്‍കുട്ടിയെ കണ്ട് സംശയം തോന്നിയ ബസ് ജീവനക്കാരാണ് പോലീസിനെ വിവരമറിയിച്ചത്. പോലീസ് സ്ഥലത്തെത്തി ചോദ്യം ചെയ്തതോടെയാണ് സംഭവം വെളിച്ചത്തായത്. തുടര്‍ന്ന് ഒരു ദിവസം മുഴുവനും പെണ്‍കുട്ടിക്ക് പോലീസ് കസ്റ്റഡിയില്‍ കഴിയേണ്ടിവന്നു. വ്യാഴാഴ്ച നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കിയ പെണ്‍കുട്ടിയെ ബന്ധുക്കള്‍ക്കൊപ്പം വിട്ടയച്ചു.
എന്നാല്‍ വൈകുന്നേരമായിട്ടും കുട്ടി തിരിച്ചെത്താതിനെ തുടര്‍ന്ന് വീട്ടുകാര്‍ പരാതിയുമായി പോലീസ് സ്‌റ്റേഷനിലെത്തി. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം നടത്തിവരുന്നതിനിടെയാണ് പെണ്‍കുട്ടിയെ വെള്ളറട ഡിപ്പോയില്‍ കണ്ടെത്തിയത്. രാത്രി അവസാന വണ്ടിക്ക് വെള്ളറടയില്‍ വന്നിറങ്ങിയ പെണ്‍കുട്ടിയെ ഒറ്റനോട്ടത്തില്‍ പോലും തിരിച്ചറിയില്ലായിരുന്നു.
സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെയാണ്. ബുധനാഴ്ച രാവിലെ സ്‌കൂളില്‍
രാത്രി വെള്ളറട ഡിപ്പോയില്‍ വെച്ച് പെണ്‍കുട്ടിയെ കണ്ട് സംശയം തോന്നിയ ബസ് ജീവനക്കാരാണ് പോലീസിനെ വിവരമറിയിച്ചത്. പോലീസ് സ്ഥലത്തെത്തി ചോദ്യം ചെയ്തതോടെയാണ് സംഭവം വെളിച്ചത്തായത്. തുടര്‍ന്ന് ഒരു ദിവസം മുഴുവനും പെണ്‍കുട്ടിക്ക് പോലീസ് കസ്റ്റഡിയില്‍ കഴിയേണ്ടിവന്നു. വ്യാഴാഴ്ച നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കിയ പെണ്‍കുട്ടിയെ ബന്ധുക്കള്‍ക്കൊപ്പം വിട്ടയച്ചു.
Also Read:
സിസ്റ്റര്‍ അമല വധം: ഹരിദ്വാറില്‍ പിടിയിലായ സതീഷ്ബാബു കാസര്‍കോട് ജില്ല വിട്ടത് 16 വര്‍ഷം മുമ്പ്
Keywords: 15 year old school girl dressed as boy in Thiruvananthpuram, Police, Custody, School, Complaint, Parents, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.