Girl in custody | 'സാമൂഹ്യ മാധ്യമ സുഹൃത്തിനൊപ്പം തിരുവനന്തപുരത്ത് നിന്നും കണ്ണൂരിൽ'; 17കാരിയെ ലോഡ്‌ജിൽ നിന്ന് കസ്റ്റഡിയിലെടുത്തു

 


വളപട്ടണം: (www.kvartha.com) തിരുവനന്തപുരത്ത് നിന്നും സോഷ്യല്‍ മീഡിയ സുഹൃത്തിനൊപ്പം കണ്ണൂരിലെത്തിയ 17 കാരിയെ കണ്ണൂര്‍ നഗരത്തിലെ ലോഡ്ജില്‍ വെച്ച് പൊലീസ് കസ്റ്റഡിയിലെടുത്തു. പാറശ്ശാലയില്‍ നിന്നും കണ്ണൂര്‍ ജില്ലയിലെ സിജിനോടൊപ്പം മുങ്ങിയ 17 കാരിയെയാണ് തിങ്കളാഴ്ച രാത്രി കണ്ണൂര്‍ ടൗണ്‍ സിഐ ബിനു മോഹനും സംഘവും കണ്ണൂര്‍ നഗരത്തിലെ ലോഡ്ജില്‍ നിന്നും കണ്ടെത്തിയത്.
  
Girl in custody | 'സാമൂഹ്യ മാധ്യമ സുഹൃത്തിനൊപ്പം തിരുവനന്തപുരത്ത് നിന്നും കണ്ണൂരിൽ'; 17കാരിയെ ലോഡ്‌ജിൽ നിന്ന് കസ്റ്റഡിയിലെടുത്തു

പെണ്‍കുട്ടിയുടെ രക്ഷിതാക്കളെ വിവരമറിയിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. സോഷ്യല്‍ മീഡീയ വഴിയാണ് സജിന്‍ പെണ്‍കുട്ടിയുമായി പരിചയത്തിലാകുന്നത്. പ്രണയത്തിലായ പെണ്‍കുട്ടിയെ ഇയാള്‍ കണ്ണൂരിലേക്ക് കൂട്ടി കൊണ്ടുവരികയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. യുവാവിനെതിരെ പോക്‌സോ ചുമത്തുമെന്ന് പൊലീസ് അറിയിച്ചു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia