ബസിനടിയില്‍പെട്ട് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം; അപകടം നിര്‍ത്തിയിട്ടിരുന്ന വാഹനം പെട്ടെന്ന് മുന്നോട്ടെടുത്തപ്പോള്‍ മുന്‍ ചക്രം കയറി

 



വണ്ടൂര്‍: (www.kvartha.com 11.12.2021) ബസിനടിയില്‍പെട്ട് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. മേലെ കാപ്പിച്ചാലില്‍ എലമ്പ്ര ശിവദാസന്റെ മകന്‍ നിതിന്‍ എന്ന നന്ദു(17) ആണ് മരിച്ചത്. സ്റ്റാന്‍ഡില്‍ നിന്ന് ബസ് പെട്ടെന്ന് മുന്നോട്ടെടുത്തതോടെ വാഹനത്തിന്റെ മുന്‍ ചക്രം ദേഹത്ത് കയറിയാണ് അപകടമെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

ബസിനടിയില്‍പെട്ട് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം; അപകടം നിര്‍ത്തിയിട്ടിരുന്ന വാഹനം പെട്ടെന്ന് മുന്നോട്ടെടുത്തപ്പോള്‍ മുന്‍ ചക്രം കയറി


കഴിഞ്ഞ ദിവസം രാവിലെ എട്ടരയോടെ മണലിമ്മല്‍ പാടം ബസ് സ്റ്റാന്‍ഡിലായിരുന്നു സംഭവം. കാളികാവ് - കോഴിക്കോട് റൂടിലോടുന്ന കെ പി ബ്രദേഴ്സ് ബസ് സ്റ്റാന്‍ഡിലെ ട്രാകില്‍ നിന്ന് മുന്നോട്ടെടുത്തപ്പോഴാണ് അപകടം സംഭവിച്ചത്. ട്രാകിന് സമീപം നിന്നിരുന്ന നിതിന് പെട്ടെന്ന് ഓടി മാറാന്‍ കഴിഞ്ഞില്ലെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ബസിന്റെ മുന്‍ ചക്രം കയറിയിറങ്ങിയ നിതിന്‍ സംഭവസ്ഥലത്തുവച്ച് മരിച്ചു. മൃതദേഹം മഞ്ചേരി മെഡികല്‍ കോളജിലെ നിയമനടപടികള്‍ക്ക് ശേഷം സംസ്‌കരിച്ചു.

Keywords:  News, Kerala, State, Accident, Accidental Death, Student, Death, Bus, 17 Year old plus two student died  in bus accident at Wandoor bus stand
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia