ഖുര്‍ആന്‍ പരിഭാഷ വായിച്ച് താല്‍പര്യം തുടങ്ങി; പതിനേഴാം വര്‍ഷവും റമസാന്‍ വ്രതം മുടക്കാതെ വിജയ
Jun 29, 2016, 14:00 IST
മലപ്പുറം: (www.kvartha.com 29.06.2016) റമസാന്‍ വ്രതം അനുഷ്ടിക്കുക എന്നത് ഏറ്റവും ആത്മനിര്‍വൃതിയാണ് താനാളൂര്‍ പകര സ്വദേശിനിയായ കടവന്‍ കിണറ്റിങ്ങല്‍ വിജയക്ക്. കഴിഞ്ഞ പതിനേഴ് വര്‍ഷമായി മുടങ്ങാതെ നോമ്പനുഷ്ടിക്കുകയാണ് കുടുംബശ്രീ പ്രവര്‍ത്തകയായ വിജയ.
ആയുസുള്ള കാലമത്രയും റമസാനില്‍ നോമ്പനുഷ്ഠാനം തുടരാനാണ് വിജയയുടെ തീരുമാനം.
ഖുര്‍ആന്‍ പരിഭാഷ വായിച്ച് മനസിലാക്കിയ വിജയയ്ക്ക് ഇസ്ലാം മതത്തിലെ വ്രതാനുഷ്ഠാനത്തോട് താല്‍പര്യമുണ്ടാകുകയായിരുന്നു. പതിനാറ് വര്‍ഷം മുമ്പ് നോമ്പെടുക്കുമ്പോളും തുടരുമെന്ന് തീരെ പ്രതീക്ഷിച്ചിരുന്നില്ല.
എന്നാല്‍ പ്രത്യേകമായ അനുഭൂതി ലഭിച്ചതോടെ പതിവാക്കുകയായിരുന്നു. രാത്രി 12 മണിയ്ക്ക് അത്താഴം. പിന്നെ പുലര്‍ച്ചെ നാലിന് എണീറ്റ് ഒരു ഗ്ലാസ് വെള്ളം കുടിച്ച് കിടക്കും. മഗ് രിബ് ബാങ്ക് കേട്ടാല്‍ നോമ്പ് തുറക്കും.
പിന്നീട് കുറച്ചു സമയം ഈശ്വര പ്രാര്‍ത്ഥന തുടര്‍ന്ന് ലഘുഭക്ഷണവും ചായയും കഴിച്ച് കിടക്കും. ഇതാണ് വിജയയുടെ നോമ്പ് ചര്യ. ഭര്‍ത്താവ് നമ്പരുകുട്ടി 11 വര്‍ഷം മുമ്പാണ് മരിച്ചത്.

Keywords: Malappuram, Kerala, Fast, Muslim, Ramzan, Quran, Quran Translation, Vijaya, Kudumbasree, Spiritual prayer, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.