ഭീമമായ നഷ്ടത്തിലോടുന്ന കെ എസ് ആർ ടി സി സെർവീസുകൾ നിർത്തലാക്കുന്നു
Jul 28, 2021, 10:29 IST
തിരുവനന്തപുരം: (www.kvartha.com 28.07.2021) കെഎസ്ആർടിസി സെർവീസുകളെ വരുമാനത്തിന്റെ അടിസ്ഥാനത്തിൽ തരം തിരിക്കുന്നു. ഭീമമായ നഷ്ടത്തിലോടുന്ന സെർവീസുകൾ നിർത്തലാക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. സെർവീസ് നടത്താത്ത 2000 ത്തിനടുത്ത് ബസുകൾ കെഎസ്ആർടിസി ഡിപോകളിൽ നിന്ന് പിൻവലിക്കും.
അതേസമയം ബസുകൾ പിൻവലിക്കുന്നത് മൂലം ഒരു സെർവീസും മുടങ്ങില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. കെഎസ്ആർടിസി സെർവീസുകളെ വരുമാനത്തിന്റെ അടിസ്ഥാനത്തിൽ എ, ബി, സി കാറ്റഗറികളിലായി തരംതിരിക്കാനാണ് ഗതാഗത വകുപ്പിന്റെ തീരുമാനം. അതിൽ ഏറ്റവും നഷ്ടത്തിലോടുന്ന സെർവീസുകളായിരിക്കും നിർത്തലാക്കുക.
6185 ബസാണ് കെഎസ്ആർടിസിക്കുള്ളത്. ഇതിൽ 3800 ബസുകൾ സെർവീസിന് ആവശ്യമാണ്. സ്പെയർ ബസുകൾ അടക്കം 4,250 എണ്ണം മാത്രം നിലനിർത്തും. ബാക്കി 1,935 ബസുകൾ ഡിപോകളിൽനിന്ന് ഒഴിവാക്കും. അതേസമയം ബസുകൾ പിൻവലിക്കുന്നത് സെർവീസുകൾ നിർത്തലാക്കുന്നതിന് മുന്നോടിയായിട്ടാണെന്നാണ് യൂണിയനുകളുടെ ആരോപണം.
Keywords: News, Thiruvananthapuram, Kerala, State, KSRTC, Bus, Minister, Transport, 1,935 KSRTC buses will be exempted.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.